കുവൈറ്റില്‍ 2020 ജനുവരി ഒന്നിനും അതിനു മുമ്പുമുള്ള റെസിഡൻസി നിയമ ലംഘകർ ഡിസംബർ 31നു മുമ്പ്‌ റെസിഡൻസി ഭേദഗതി ചെയ്യുകയോ അല്ലെങ്കിൽ നാട് വിടുകയോ ചെയ്യണം

ന്യൂസ് ബ്യൂറോ, കുവൈറ്റ്
Thursday, November 26, 2020

കുവൈറ്റ്: കുവൈറ്റില്‍ 2020 ജനുവരി ഒന്നിനും അതിനു മുമ്പുമുള്ള റെസിഡൻസി നിയമ ലംഘകർ ഡിസംബർ 31നു മുമ്പ്‌ റെസിഡൻസി ഭേദഗതി ചെയ്യുകയോ അല്ലെങ്കിൽ നാട് വിടുകയോ ചെയ്യണമെന്ന് അധികൃതർ അറിയിച്ചു .

കൂടാതെ കോവിഡ് ‌ പശ്ചാത്തലത്തിൽ സർക്കാർ അനുവദിച്ച ആനുകൂല്യം പ്രകാരം താമസരേഖാ കാലാവധി നവംബർ 30 വരെ ദീർഘിപ്പിച്ചു ലഭിച്ചവരും താൽക്കാലിക വിസയിൽ കഴിയുന്നവരും നവംബർ 30 നു മുമ്പ്‌ രാജ്യം വിടുകയോ, വിസാ മാറ്റ ചട്ടങ്ങൾക്ക്‌ അനുസൃതമായി പദവി നിയമ വിധേയമാക്കുകയോ ചെയ്യണമെന്നും അധികൃതർ അറിയിച്ചു.

×