കുവൈറ്റില്‍ 12-കാരിയെ പീഡിപ്പിക്കാന്‍ ശ്രമം; പ്രതി അറസ്റ്റില്‍

New Update

publive-image

Advertisment

കുവൈറ്റ് സിറ്റി: കുവൈറ്റില്‍ 12-കാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചയാളെ പിടികൂടി. പെണ്‍കുട്ടിയുടെ വീട്ടിലെ ഇലക്ട്രോണിക് ഉപകരണം നന്നാക്കാനായിരുന്നു ഇയാള്‍ എത്തിയത്. ആ സമയത്ത് പെണ്‍കുട്ടിയുടെ 15-കാരനായ സഹോദരന്‍ മാത്രമാണ് വീട്ടിലുണ്ടായിരുന്നത്.

സഹോദരന്‍ വീടിന് പുറത്തുപോയ തക്കം നോക്കി ഇയാള്‍ പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു. പെണ്‍കുട്ടി സംഭവം അമ്മയോട് പറയുകയും, തുടര്‍ന്ന് അവര്‍ പൊലീസില്‍ പരാതി നല്‍കുകയും ആയിരുന്നു. ചോദ്യം ചെയ്യലില്‍ പ്രതി കുറ്റം സമ്മതിച്ചു. ശിക്ഷാനടപടികള്‍ക്കു ശേഷം ഇയാളെ നാടുകടത്തും.

Advertisment