New Update
കുവൈറ്റ് സിറ്റി: കുവൈറ്റില്‍ ഫര്‍വാനിയ ഗവര്‍ണറേറ്റില്‍ വ്യാപക പരിശോധനയുമായി ആഭ്യന്തര മന്ത്രാലയം. ഫര്‍വാനിയ, ഖൈത്താന്‍, ജലീബ് അല്‍ ഷൂയൂഖ്, അന്ദാലുസ്, ഫിര്‍ദൂസ്, റാബിയ, അര്‍ദിയ, ഫ്രൈഡേ മാര്‍ക്കറ്റ് ഏരിയ എന്നിവിടങ്ങളില്‍ പരിശോധന നടത്തി.
Advertisment
അനധികൃത താമസക്കാരെ കണ്ടെത്താനുള്ള പരിശോധനയില്‍ നിരവധി പേരാണ് പിടിയിലായത്. നേരത്തെ കൊവിഡ് വ്യാപന സമയത്ത്, അനധികൃത താമസക്കാര്‍ക്ക് അവരുടെ നില നിയമാനുസൃതമാക്കാനോ, അല്ലെങ്കില്‍ പിഴയൊടുക്കാതെ രാജ്യം വിടാനോ സമയം അനുവദിച്ചിരുന്നു. ഏകദേശം, 30,000 പ്രവാസികള്‍ ഈ അവസരം പ്രയോജനപ്പെടുത്തിയതായി അധികൃതര്‍ പറയുന്നു.