Advertisment

കുവൈറ്റില്‍ അന്തരിച്ച തിരുവനന്തപുരം സ്വദേശി ചാള്‍സ് ചാക്കോയുടെ മൃതദേഹം നാളെ ഉച്ചയ്ക്ക് സബാ മോര്‍ച്ചറിയില്‍ പൊതുദര്‍ശനത്തിന് വയ്ക്കും, വൈകിട്ട് 5.30 നുള്ള വിമാനത്തില്‍ മൃതദേഹം തിരുവനന്തപുരത്തെത്തിക്കും

New Update

കുവൈത്ത് : കുവൈറ്റില്‍ അന്തരിച്ച തിരുവനന്തപുരം സ്വദേശി ചാള്‍സ് ചാക്കോയുടെ മൃതദേഹം നാളെ ഉച്ചയ്ക്ക് സബാ മോര്‍ച്ചറിയില്‍ പൊതുദര്‍ശനത്തിന് വയ്ക്കും. ശേഷം വൈകിട്ട് 5.30 നുള്ള വിമാനത്തില്‍ മൃതദേഹം തിരുവനന്തപുരത്തെത്തിക്കും.

Advertisment

publive-image

പ്ലാൻതോട്ടത്തിൽ പി ജി ചാക്കോയുടെയും ലീലാമ്മ ചാക്കോയുടെയും ഏക മകൻ ചാൾസ് ചാക്കോ (53) ആണ് മരിച്ചത്.  കഴിഞ്ഞ ദിവസം ദേഹസ്വാസ്ഥ്യം ഉണ്ടാകുകയും ഉടൻ തന്നെ മുബാറക്ക് അൽ കബീർ ആശുപത്രിയിലേക്ക് കൊണ്ടു പോകാൻ ശ്രമിച്ചെങ്കിക്കും യാത്രാ മദ്ധ്യേ മരണം സംഭവിക്കുകയായിരുന്നു. അൽ അമനാ കമ്പനിയിലെ ഉദ്യോസ്ഥൻ ആയിരുന്നു.

ഭാര്യ ആൻ ജേക്കബ് (അൽ-മുല്ലാ),ഏക മകൻ കോളിൻ ചാൾസ് ചാക്കോ.

kuwait news
Advertisment