/sathyam/media/post_attachments/OuQpx5H4U3qLWr0KUqOf.jpg)
കുവൈറ്റ് സിറ്റി: സ്വദേശി എഞ്ചിനീയര്‍മാര്‍ക്ക് യോഗ്യത നേടുന്നതിനുള്ള പദ്ധതി കുവൈറ്റ് സൊസൈറ്റി ഓഫ് എഞ്ചിനീയേഴ്‌സിന്റെ സഹകരണത്തോടെ മാന്‍പവര്‍ അതോറിറ്റി പൂര്‍ത്തിയാക്കി. പദ്ധതിയുടെ എല്ലാ ഘട്ടങ്ങളും പൂർത്തിയായതായും സർട്ടിഫൈഡ് ഇന്റർനാഷണൽ എഞ്ചിനീയർ സർട്ടിഫിക്കറ്റ് ലഭിക്കുന്നതിനായി എഞ്ചിനീയറിംഗ് മേഖലയിലെ 25 ഗവേഷകരെ പരിശീലിപ്പിക്കുകയും അവര്‍ യോഗ്യത നേടുകയും ചെയ്തിട്ടുണ്ടെന്നും അതോറിറ്റി പത്രക്കുറിപ്പില്‍ അറിയിച്ചു.