New Update
Advertisment
കുവൈറ്റ് സിറ്റി: കുവൈറ്റിലെ ഹോട്ടല്‍ മേഖലയില്‍ സ്വദേശികളുടെ എണ്ണം വര്‍ധിപ്പിക്കാന്‍ മാനവശേഷി അതോറിറ്റി ശ്രമിക്കുന്നതായി അതോറിറ്റിയിലെ ഡെപ്യൂട്ടി ഡയറക്ടര്‍ ജനറല്‍ സുല്‍ത്താന്‍ അല്‍ ശലാനി പറഞ്ഞു. കുവൈറ്റ് ഹോട്ടല്‍ ഓണേഴ്‌സ് അസോസിയേഷന്‍ പ്രതിനിധികളുമായി അല്‍ ശലാനി കൂടിക്കാഴ്ച നടത്തി. സ്വദേശികളെ നിയമിക്കുന്നതുമായി ബന്ധപ്പെട്ടുള്ള തടസങ്ങള്‍ ഉള്‍പ്പെടെ പരിഹരിക്കാന്‍ അതോറിറ്റി ശ്രമങ്ങള്‍ നടത്തുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.