Advertisment

കുവൈറ്റില്‍ 60 വയസിന് മുകളിലുള്ള പ്രവാസികളില്‍ നിന്ന് 2,000 കെഡി ഈടാക്കരുതെന്ന് കുവൈറ്റ് ചേംബര്‍ ഓഫ് കൊമേഴ്‌സ് ആന്‍ഡ് ഇന്‍ഡസ്ട്രി; പ്രധാനമന്ത്രിക്ക് കത്തയച്ചു

New Update

publive-image

കുവൈറ്റ് സിറ്റി: 60 വയസും അതില്‍ കൂടുതലുമുള്ള ബിരുദമില്ലാത്ത പ്രവാസികളില്‍ നിന്ന് 2,000 കെ.ഡി ഈടാക്കുന്നതുമായി ബന്ധപ്പെട്ട് പബ്ലിക് അതോറിറ്റി ഫോര്‍ മാന്‍പവര്‍ എടുത്ത തീരുമാനം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കുവൈറ്റ് ചേംബര്‍ ഓഫ് കൊമേഴ്‌സ് ആന്‍ഡ് ഇന്‍ഡസ്ട്രി ചെയര്‍മാന്‍ മുഹമ്മദ് അല്‍ സഖര്‍ പ്രധാനമന്ത്രി ഷെയ്ഖ് സബാഹ് അല്‍ ഖാലിദിന് കത്ത് നല്‍കി.

കുവൈറ്റില്‍ വിദഗ്ധ തൊഴിലാളികള്‍ കുറയാന്‍ ഈ തീരുമാനം കാരണമാകുമെന്നും, ഇത് ദേശീയ സമ്പദ്വ്യവസ്ഥയെ പ്രതികൂലമായി ബാധിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അതുകൊണ്ട് തീരുമാനം സര്‍ക്കാര്‍ റദ്ദാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Advertisment