Advertisment

കുവൈറ്റില്‍ നിന്ന് തൊഴില്‍ ഉപേക്ഷിച്ച് പോകുന്നവരില്‍ കൂടുതലും ഇന്ത്യക്കാര്‍; കണക്കുകള്‍ ഇങ്ങനെ

New Update

publive-image

Advertisment

കുവൈറ്റ് സിറ്റി: ഈ വര്‍ഷം ആദ്യ പാദത്തില്‍ കുവൈറ്റിലെ തൊഴില്‍ വിപണിയില്‍ നിന്ന് പുറത്തുപോയവരില്‍ കൂടുതല്‍ പേരും ഇന്ത്യക്കാരാണെന്ന് ലേബര്‍ മാര്‍ക്കറ്റ് സിസ്റ്റം പുറപ്പെടുവിച്ച റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

21,341 ഇന്ത്യക്കാരാണ് സ്വകാര്യ മേഖലയില്‍ മാത്രം പുറത്തുപോയത്. 11,135 ഈജിപ്തുകാരും, 6,136 ബംഗ്ലാദേശുകാരും ഈ കാലയളവില്‍ കുവൈറ്റില്‍ നിന്ന് പോയി.

ഗാര്‍ഹിക തൊഴില്‍ മേഖലയിലും തൊഴില്‍ ഉപേക്ഷിച്ചവരില്‍ കൂടുതല്‍ പേരും ഇന്ത്യക്കാരാണ്. 10,169 പേര്‍. ഫിലിപ്പീന്‍സാണ് രണ്ടാമത് (2543 പേര്‍).

കുവൈറ്റില്‍ സ്വകാര്യ മേഖലയില്‍ നിന്ന് പോയവര്‍

  • ഇന്ത്യ- 21341
  • ഈജിപ്ത്- 11135
  • ബംഗ്ലാദേശ്- 6136
  • പാകിസ്ഥാൻ- 1250
  • ഫിലിപ്പീൻസ്- 1953
  • സിറിയ- 253
  • നേപ്പാൾ- 4185
  • ജോർദാൻ- 236
  • ഇറാൻ- 210
  • ബാക്കി രാജ്യങ്ങളില്‍ നിന്ന്‌- 4268

രാജ്യം വിട്ട ഗാര്‍ഹിക തൊഴിലാളികളുടെ എണ്ണം

  • ഇന്ത്യ- 10169
  • ഫിലിപ്പീൻസ്- 2543
  • ബംഗ്ലാദേശ്- 773
  • എത്യോപ്യ- 177
  • നേപ്പാൾ- 664
  • ഇന്തോനേഷ്യ- 22
  • ഐവറി കോസ്റ്റ്- 249
  • പാകിസ്ഥാൻ- 17
  • ബാക്കി രാജ്യങ്ങളില്‍ നിന്ന്‌- 431
Advertisment