Advertisment

സാരഥി കുവൈറ്റ് ട്രസ്റ്റിന്റെ 15-ാമത്‌ ​വാർഷിക പൊതുയോഗം സംഘടിപ്പിച്ചു

New Update

publive-image

Advertisment

കുവൈറ്റ്: എഡ്യൂക്കേഷണൽ ആന്റ് ചരിറ്റബിൾ ട്രസ്റ്റ് ഓഫ് സാരഥി കുവൈറ്റിന്റെ 15-മത് വാർഷിക പൊതുയോഗം 2021 സെപ്റ്റംബർ മാസം 24 വെള്ളിയാഴ്ച ഓൺലൈൻ സൂം പ്ലാറ്റ് ഫോമിലൂടെ നടന്നു.

സാരഥി ട്രസ്റ്റ് ചെയർമാൻ ശ്രീ സുരേഷ് കെ അദ്ധ്യക്ഷത വഹിച്ച യോഗം,സാരഥി കുവൈറ്റ് പ്രസിഡന്റ് ശ്രീ സജീവ് നാരായണൻ ഉൽഘാടനം ചെയ്തു സംസാരിച്ചു . സെക്രട്ടറി ശ്രീ വിനോദ് കുമാർ സി എസ്, ജോ.സെക്രട്ടറി ശ്രീ ബിനുമോൻ എം കെ എന്നിവർ ചേർന്ന് 2020-21 പ്രവർത്തന കാലയളവിലെ വാർഷിക റിപ്പോർട്ടും, ട്രസ്റ്റ്‌ ട്രഷറർ ശ്രീ ലിവിൻ രാമചന്ദ്രൻ സാമ്പത്തിക റിപ്പോർട്ടും അവതരിപ്പിച്ചു. ചർച്ചകൾക്കു ശേഷം രണ്ടു റിപ്പോർട്ടുകളും യോഗം ഐക്യകണ്ഠേന പാസ്സാക്കി.

ചടങ്ങിൽ വച്ച് സാരഥി സെൻറർ ഫോർ എക്സലൻസിനായി നവികരിച്ച വെബ് സൈറ്റിന്റെ (www.scfeacademy.com) ഉൽഘാടനവും തുടർന്ന് സാരഥിയം 2021 മെഗാഷോയുടെ പ്രമോ വീഡിയോയുടെ പ്രകാശനവും സാരഥി പ്രസിഡന്റ്‌ ശ്രീ സജീവ് നാരായണൻ നിർവഹിച്ചു.

വനിതാ വേദി സെക്രട്ടറി ശ്രീമതി പ്രീതാ സതീഷ് ഭദ്രദീപം കൊളുത്തി, കുമാരി നിഹാരിക സുരേഷിന്റെ ദൈവദശകം ആലാപനത്തോടുകൂടി ആരംഭിച്ച വാർഷിക പൊതുയോഗത്തിൽ വൈസ് ചെയർമാൻ ശ്രീ സജീവ്കുമാർ ആർ പ്രവർത്തനകാലയളവിൽ കാലയവനികക്കുള്ളിൽ മറഞ്ഞു പോയ മഹത് വ്യക്തിത്വങ്ങൾക്കും, സാരഥിയിലെയും, ട്രസ്റ്റിലേയും അംഗങ്ങൾ, അംഗങ്ങളുടെ ബന്ധുമിത്രാദികൾ എന്നിവർക്ക് ആദരാജ്ഞലികൾ അർപ്പിച്ചു കൊണ്ട് അനുശോചനപ്രമേയം അവതരിപ്പിച്ചു.

സാരഥി സെൻറർ ഫോർ എക്സലൻസ് ചെയർമാൻ അഡ്വ.എൻ എസ് അരവിന്ദാക്ഷൻ. സാരഥി ജനറൽ സെക്രട്ടറി ശ്രീ ബിജു സി വി, സാരഥി വൈസ് പ്രസിഡൻറ് ശ്രീ എൻ എസ് ജയൻ, സാരഥി ട്രഷറർ ശ്രീ റജീഷ് മുല്ലക്കൽ, സാരഥി വനിതാ വേദി സെക്രട്ടറി ശ്രീമതി പ്രീത സതീഷ്, സാരഥി അഡ്വൈസറി ബോർഡ് അംഗം ശ്രീ സി എസ് ബാബു, മുൻ ട്രസ്റ്റ്‌ ജോയിൻ സെക്രട്ടറി ശ്രീ പ്രേംസൺ വി കെ എന്നിവർ ആശംസകളർപ്പിച്ചു കൊണ്ട് സംസാരിച്ചു.

അഡ്വ. രാജേഷ് സാഗർ, ശ്രീ അജി കെ. ആർ, ശ്രീ സുരേഷ് വെള്ളാപ്പള്ളി എന്നിവർ യോഗ നടപടികൾ നിയന്ത്രിച്ചു. ജോയിൻറ് സെക്രട്ടറി ശ്രീ ബിനുമോൻ എം കെ സ്വാഗതവും ജോയിൻറ് ട്രഷറർ ശ്രീ മുരുകദാസ് വി. കെ കൃതജ്ഞതയും പറഞ്ഞ യോഗം വൈകിട്ട് 5 മണിക്ക് പര്യവസാനിച്ചു.

Advertisment