New Update
കുവൈറ്റ് സിറ്റി: പ്രത്യേക വിഭാഗങ്ങള്‍ക്ക് കൊവിഡ് വാക്‌സിന്റെ ബൂസ്റ്റര്‍ ഡോസ് നല്‍കുന്നതിന് സമാന്തരമായി ഫ്‌ളൂ വാക്‌സിനും നല്‍കുമെന്ന് കുവൈറ്റ് ആരോഗ്യമന്ത്രാലയ വക്താവ് ഡോ. അബ്ദുല്ല അല്‍ സനദ് പറഞ്ഞു.
Advertisment
60 വയസിന് മുകളിലുള്ളവര്‍, വിട്ടുമാറാത്ത രോഗങ്ങളുള്ളവര്‍, രോഗപ്രതിരോധ ശേഷി കുറഞ്ഞവര്‍, രോഗം ബാധിക്കാന്‍ സാധ്യതയേറിയ മറ്റു വിഭാഗങ്ങള്‍ എന്നിവരെയാണ് ആദ്യ ഘട്ടത്തില്‍ ഇതിനായി പരിഗണിക്കുന്നത്.
ഈ വിഭാഗങ്ങളിലുള്ളവരുടെ സുരക്ഷ ഉറപ്പാക്കുന്നതിനാണ് ആദ്യ ഘട്ടത്തില്‍ വാക്‌സിന്‍ നല്‍കുന്നതെന്നും, വരും ദിവസങ്ങളില്‍ മറ്റുള്ളവര്‍ക്കും വാക്‌സിന്‍ നല്‍കുമെന്നും അദ്ദേഹം വ്യക്തമാക്കി.