Advertisment

ഇന്ത്യ കുവൈത്ത് നയതന്ത്ര ബന്ധത്തിന്റെ അറുപതാം വാർഷിക ആഘോഷം ഡിസംബര്‍ രണ്ട് മുതല്‍

New Update

publive-image

Advertisment

കുവൈത്ത് സിറ്റി : ഇന്ത്യ കുവൈത്ത് നയതന്ത്ര ബന്ധത്തിന്റെ അറുപതാം വാർഷിക ആഘോഷം ഡിസംബർ 2 നു ആരംഭിക്കും. ഇന്ത്യൻ എംബസിയും കുവൈത്ത് നാഷണൽ കൗൺസിൽ ഓഫ് കൾച്ചർ ആർട്സ് ആൻഡ് ലെറ്റേഴ്സും (എൻസിസിഎഎൽ) സംയുക്തമായാണ് ആഘോഷ പരിപാടികൾ സംഘടിപ്പിക്കുന്നത്.

publive-image

ഇന്ത്യന്‍ സ്ഥാനപതി സിബി ജോര്‍ജ്, എൻസിസിഎഎൽ ജനറല്‍ സെക്രട്ടറി കമാല്‍ അബ്ദുല്‍ ജലീല്‍ എന്നിവര്‍ സംയുക്തമായി പത്രസമ്മേളനം നടത്തിയാണ് ആഘോഷങ്ങളെക്കുറിച്ച് വിശദീകരിച്ചത്. ഷെയ്ഖ് മുബാറക് കിയോസ്ക് മ്യൂസിയത്തിൽ വെച്ച് ഉദ്ഘാടനം ചെയ്യപ്പെടുന്ന ആഘോഷ പരിപാടി ഇന്ത്യ ഡേ സംഗീത പരിപാടിയോടെ ആരംഭിക്കും. എൻ‌സി‌സി‌എല്ലും എംബസിയും സംയുക്തമായി നിരവധി പരിപാടികൾ സംഘടിപ്പിക്കും.

publive-image

.ഡിസംബർ 5 മുതൽ 9 വരെ ഇന്ത്യൻ സാംസ്കാരിക വാരമായി ആഘോഷിക്കും.  ചലച്ചിത്രം, സംഗീതം, സാംസ്‌കാരിക പരിപാടികള്‍, ടെക്‌സ്റ്റൈല്‍ പ്രദര്‍ശനം, സിമ്പോസിയം, സെമിനാറുകള്‍ തുടങ്ങിയവ ഇതില്‍ ഉള്‍പ്പെടുന്നു2022 ജൂലായ് 3 വരെ നീണ്ടു നിൽക്കുന്ന ആഘോഷ പരിപാടികളുടെ കൂടുതൽ വിവരങ്ങൾ പിന്നീട് അറിയിക്കുമെന്ന് സ്ഥാനപതി പറഞ്ഞു.

ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷിബന്ധത്തെക്കുറിച്ച് സിബി ജോര്‍ജും, കമാല്‍ അബ്ദുല്‍ ജലീലും സംസാരിച്ചു. ഇന്ത്യയും കുവൈറ്റും തമ്മിലുള്ള ബന്ധം കൂടുതല്‍ പ്രോത്സാഹിപ്പിക്കുന്നതിന് നടത്തുന്ന ശ്രമങ്ങള്‍ക്ക് എന്‍സിസിഎഎല്ലിന് സ്ഥാനപതി നന്ദി അറിയിച്ചു.

പരിപാടികള്‍ ഇങ്ങനെ...

  • ഒക്ടോബര്‍ 13- കുവൈറ്റ് നാഷണല്‍ ലൈബ്രറിയില്‍ വച്ച് ആഘോഷങ്ങളുടെ പ്രഖ്യാപനം
  • ഡിസംബര്‍ 2- ഷെയ്ഖ് മുബാറക് കിയോസ്‌ക് മ്യൂസിയത്തില്‍ സംഗീത പരിപാടിയോടെ ആഘോഷങ്ങളുടെ തുടക്കം
  • ഡിസംബര്‍ അഞ്ച് മുതല്‍ ഒമ്പത് വരെ- ഇന്ത്യന്‍ കള്‍ച്ചര്‍ വീക്ക് (സെമിനാര്‍, സാംസ്‌കാരിക പരിപാടികള്‍, ചലച്ചിത്രപ്രദര്‍ശനങ്ങള്‍ തുടങ്ങിയവ)
  • 2022 ഫെബ്രുവരി 3- അല്‍ ദസ്മ തിയേറ്ററില്‍ വച്ച് ഇന്ത്യ-കുവൈറ്റ് മ്യൂസിക്കല്‍ ഈവനിങ്
  • മാര്‍ച്ച് 3-മാരിടൈം മ്യൂസിയത്തില്‍ ച്ച് 'മാരിടൈം ട്രേഡ് റൂട്ട്‌സ്' ഉദ്ഘാടനം
  • മാര്‍ച്ച് 20-സാദു ഹൗസില്‍ വച്ച് ഇന്ത്യന്‍ ടെക്‌സ്റ്റൈല്‍ പ്രദര്‍ശനം
  • മെയ് 15- മോട്ടേണ്‍ ആര്‍ട്ട് മ്യൂസീയത്തില്‍ വച്ച് ആര്‍ട്ട് എക്‌സിബിഷന്‍
  • മെയ് 26- ഷെറാടണ്‍ ഹോട്ടലില്‍ വച്ച് സിമ്പോസിയം (പാചകം)
  • ജൂണ്‍ 12- കുവൈറ്റ് നാഷണല്‍ മ്യൂസീയത്തില്‍ വച്ച് കറന്‍സി & ജ്വല്ലറി എക്‌സിബിഷന്‍ ഉദ്ഘാടനം
  • ജൂലൈ മൂന്ന്-സമാപന പരിപാടികള്‍ (വിശദാംശങ്ങള്‍ പിന്നീട്)
Advertisment