New Update
Advertisment
കുവൈറ്റ് സിറ്റി: കുവൈറ്റ് ജാബര്‍ പാലത്തില്‍ നിന്ന് കടലിലേക്ക് ചാടി യുവാവ് ജീവനൊടുക്കാന്‍ ശ്രമിച്ചു. 36 വയസുള്ള ഇന്ത്യക്കാരനാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ഇന്ന് കാലത്താണ് സംഭവം. ഇത് കണ്ട് സ്വദേശി സുരക്ഷാ അധികൃതരെ വിവരമറിയിച്ചതിനെ തുടര്‍ന്ന് ഇയാളെ രക്ഷപ്പെടുത്തി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഇയാളെ നാടുകടത്തല്‍ കേന്ദ്രത്തിലേക്ക് മാറ്റുമെന്ന് അധികൃതര്‍ വ്യക്തമാക്കി. ജാബര്‍ പാലത്തില്‍ 24 മണിക്കൂറിനിടയില്‍ നടക്കുന്ന രണ്ടാമത്തെ ആത്മഹത്യാശ്രമമാണിത്. നേരത്തെ ഒരു ഈജിപ്ത് സ്വദേശിയും ഇവിടെ ജീവനൊടുക്കാന്‍ ശ്രമിച്ചിരുന്നു.