New Update
Advertisment
കുവൈറ്റ് സിറ്റി: പക്ഷിപ്പനിയുടെ പശ്ചാത്തലത്തില്‍ ചെക്ക് റിപ്പബ്ലിക്, ഘാടന എന്നിവിടങ്ങളില്‍ നിന്നുള്ള മുട്ടകള്‍, പക്ഷികള്‍ എന്നിവയുടെ ഇറക്കുമതി കുവൈറ്റ് താത്കാലികമായി നിരോധിച്ചു. പബ്ലിക് അതോറിറ്റി ഫോര്‍ അഗ്രികള്‍ച്ചര്‍ അഫയേഴ്‌സ് ആന്‍ഡ് ഫിഷ് റിസോഴ്‌സസ് ആണ് തീരുമാനം പുറപ്പെടുവിച്ചത്. എന്നാല്‍, യുകെയില്‍ നിന്നുള്ള ഇറക്കുമതി നിരോധനം പിന്‍വലിക്കാന്‍ തീരുമാനിച്ചതായി അതോറിറ്റി വക്താവ് തലാല്‍ അല്‍ ദൈഹാനി അറിയിച്ചു.