കുവൈറ്റില്‍ വ്യാജ ബ്രാന്‍ഡഡ് വസ്ത്രങ്ങളും പേനകളും പിടിച്ചെടുത്തു

New Update

publive-image

Advertisment

കുവൈറ്റ് സിറ്റി: കുവൈറ്റില്‍ വ്യാജ ബ്രാന്‍ഡഡ് വസ്ത്രങ്ങളും പേനകളും കസ്റ്റംസ് അധികൃതര്‍ പിടിച്ചെടുത്തു. നിരോധിത വസ്തുക്കള്‍ രാജ്യത്തേക്ക് കടത്തുന്നത് തടയാന്‍ പരിശോധന കര്‍ശനമാക്കണമെന്ന കസ്റ്റംസ് ഡയറക്ടര്‍, കൗണ്‍സിലര്‍ ജമാല്‍ അല്‍ ജലാവിയുടെ നിര്‍ദ്ദേശപ്രകാരം നടത്തിയ പരിശോധനയിലാണ് വ്യാജ ഉത്പന്നങ്ങള്‍ പിടികൂടിയത്. ഒരു ഗള്‍ഫ് രാജ്യത്തുനിന്നാണ് ഇവയെത്തിയത്. ഏകദേശം 5,600 പേനകളും, 600 വസ്ത്രങ്ങളും കണ്ടെടുത്തു.

Advertisment