Advertisment

ഓട്ടോമേറ്റഡ് സംവിധാനത്തിലൂടെ കുവൈറ്റ് മാന്‍പവര്‍ അതോറിറ്റി ഈ വര്‍ഷം നടത്തിയത് 10 ലക്ഷത്തിലധികം ഇടപാടുകള്‍

New Update

publive-image

Advertisment

കുവൈറ്റ് സിറ്റി: കുവൈറ്റ് മാന്‍പവര്‍ അതോറിറ്റിയുടെ ഓട്ടോമേറ്റഡ് സംവിധാനങ്ങള്‍ വഴി ജനുവരി മുതല്‍ നടത്തിയ ഇടപാടുകളുടെ എണ്ണം 10 ലക്ഷം കടന്നതായി അതോറിറ്റിയിലെ ഇന്‍ഫര്‍മേഷന്‍ സിസ്റ്റം സെന്റര്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഡയറക്ടര്‍ അറിയിച്ചു.

ഇലക്ട്രോണിക് സേവനങ്ങളുടെ സമ്പൂര്‍ണ മാറ്റവുമായി ബന്ധപ്പെട്ടുള്ള അതോറിറ്റിയുടെ ഡയറക്ടര്‍ ജനറല്‍ അഹമ്മദ് അല്‍ മൗസയുടെ നിര്‍ദ്ദേശങ്ങള്‍ സിസ്റ്റത്തിന്റെ ഗുണപരമായ മാറ്റങ്ങള്‍ക്ക് കാരണമായതായും ഇന്‍ഫര്‍മേഷന്‍ സിസ്റ്റം സെന്റര്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഡയറക്ടര്‍ പ്രസ്താവനയിലൂടെ അറിയിച്ചു.

13 ലക്ഷം ഇടപാടുകളില്‍ 95 ശതമാനവും മനുഷ്യ ഇടപെടലുകളില്ലാതെ, ഓട്ടോമേറ്റഡ് സിസ്റ്റത്തിലൂടെയാണ് നടത്തിയത്. 75,000 ഇടപാടുകള്‍ മാത്രമാണ് ജീവനക്കാര്‍ വഴി നടന്നതെന്നും ഡയറക്ടര്‍ വ്യക്തമാക്കി.

Advertisment