Advertisment

കുവൈറ്റ് ബദര്‍ അല്‍ സമ മെഡിക്കല്‍ സെന്റര്‍ വിദ്യാര്‍ത്ഥികള്‍ക്കായി നടത്തുന്ന 'വിറ്റാമിന്‍ ഡി കാമ്പയിന്‍' നാളെ; പോസ്റ്റര്‍ പുറത്തിറക്കി

New Update

publive-image

Advertisment

കുവൈറ്റ്: ലോക വിദ്യാര്‍ത്ഥി ദിനത്തോടനുബന്ധിച്ച് നാളെ (ഒക്ടോബര്‍ 15) വിദ്യാര്‍ത്ഥികള്‍ക്കായി നടത്തുന്ന 'വിറ്റാമിന്‍ ഡി കാമ്പയിന്റെ' പോസ്റ്റര്‍ ബദര്‍ അല്‍ സമ മെഡിക്കല്‍ സെന്റര്‍ പുറത്തിറക്കി.

അഹമ്മദ് സൗദ്‌ അല്‍ അസ്മി (ലീഗല്‍ ഡീന്‍) പോസ്റ്റര്‍ അഷ്‌റഫ് അയ്യൂറിന് (കണ്‍ട്രി ഹെഡ്) കൈമാറി. അബ്ദുല്‍ റസാഖ് (ബ്രാഞ്ച് മാനേജര്‍), അബ്ദുല്‍ ഖാദര്‍ (മാര്‍ക്കറ്റിംഗ് എക്‌സിക്യൂട്ടീവ്), അനസ് (ബിസിനസ് ഡെവലപ്‌മെന്റ് കോര്‍ഡിനേറ്റര്‍), പ്രേമ (മാര്‍ക്കറ്റിംഗ് കോര്‍ഡിനേറ്റര്‍), തസീര്‍ (ഇന്‍ഷുറന്‍സ് കോര്‍ഡിനേറ്റര്‍) എന്നിവര്‍ പങ്കെടുത്തു.

നാളെ (ഒക്ടോബര്‍ 15) നടത്തുന്ന കാമ്പയിനില്‍ വിദ്യാര്‍ത്ഥികള്‍ക്ക് 7.5 കെഡിക്ക് വിറ്റാമിന്‍ ഡി ടെസ്റ്റ് നടത്താം. സ്‌കൂള്‍/യൂണിവേഴ്‌സിറ്റി ഐഡി കാര്‍ഡ് ഇതിനായി കാണിക്കണം. വിദ്യാര്‍ത്ഥികളില്‍ വിറ്റാമിന്‍ ഡിയുടെ കുറവ് ഒഴിവാക്കുകയെന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്ന് ബ്രാഞ്ച് മാനേജര്‍ അബ്ദുല്‍ റസാഖ് പറഞ്ഞു. നാളെ മാത്രമായിരിക്കും 7.5 കെഡിയുടെ ഈ ഓഫറിന് സാധുതയുള്ളത്.

Advertisment