Advertisment

കുവൈറ്റില്‍ 60 വയസിന് മുകളില്‍ പ്രായമുള്ള പ്രവാസികളുടെ താമസരേഖ പുതുക്കുന്നത് നിരോധിച്ച മാന്‍പവര്‍ അതോറിറ്റി ഡയറക്ടര്‍ക്ക് സസ്‌പെന്‍ഷന്‍

New Update

publive-image

Advertisment

കുവൈറ്റ് സിറ്റി: കുവൈറ്റില്‍ ബിരുദമില്ലാത്ത 60 വയസിന് മുകളില്‍ പ്രായമുള്ള പ്രവാസികളുടെ താമസരേഖ പുതുക്കുന്നത് നിരോധിച്ച മാന്‍പവര്‍ അതോറിറ്റി ഡയറക്ടര്‍ അഹമ്മദ് മൂസയ്ക്ക് മൂന്ന് മാസം സസ്‌പെന്‍ഷന്‍. മന്ത്രിസഭാ തീരുമാനപ്രകാരം വാണിജ്യ-വ്യവസായമന്ത്രി ഡോ. അബ്ദുല്ല അല്‍ സല്‍മാനാണ് ഇദ്ദേഹത്തെ സസ്‌പെന്‍ഡ് ചെയ്തത്. സസ്‌പെന്‍ഷന്‍ കാലയളവില്‍ ഇദ്ദേഹത്തിന് പകുതി ശമ്പളമായിരിക്കും ലഭിക്കുക.

തന്റെ അധികാര പരിധിയില്‍ വരാത്ത കാര്യത്തില്‍ ഇദ്ദേഹം തീരുമാനമെടുത്തതിനെക്കുറിച്ച് കഴിഞ്ഞ ദിവസം അന്വേഷണം ആരംഭിച്ചിരുന്നു.

കഴിഞ്ഞ വര്‍ഷം ഓഗസ്റ്റിലാണ് അഹമ്മദ് മൂസ ബിരുദമില്ലാത്ത 60 വയസിന് മുകളില്‍ പ്രായമുള്ള പ്രവാസികളുടെ താമസരേഖ പുതുക്കുന്നത് നിരോധിച്ച് തീരുമാനം പുറപ്പെടുവിച്ചത്. ഈ വര്‍ഷമാദ്യം മുതല്‍ ഇത് പ്രാബല്യത്തില്‍ വന്നു.

എന്നാല്‍ പ്രസ്തുത തീരുമാനം നിയമവിരുദ്ധമാണെന്ന് ഫത്വ നിയമനിര്‍വഹണ സമിതി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. തുടര്‍ന്നാണ് അഹമ്മദ് മൂസയ്‌ക്കെതിരെ നടപടി സ്വീകരിക്കുന്നത്. ഇദ്ദേഹം കൈക്കൊണ്ട തീരുമാനം മൂലം നാലായിരത്തിലധികം പ്രവാസികള്‍ കുവൈറ്റ് വിട്ടിരുന്നു. കൂടാതെ, രാജ്യത്തിന്റെ പ്രതിച്ഛായക്ക് കളങ്കം വരുത്തുന്ന ചില തീരുമാനങ്ങളും ഇദ്ദേഹം നടത്തിയതായി കണ്ടെത്തിയിട്ടുണ്ട്.

Advertisment