Advertisment

മാനസിക പ്രശ്‌നങ്ങള്‍ നേരിടുന്നവരെ സഹായിക്കാന്‍ കുവൈറ്റില്‍ പുതിയ ആപ്ലിക്കേഷന്‍

New Update

publive-image

Advertisment

കുവൈറ്റ് സിറ്റി: മാനസിക പ്രശ്‌നങ്ങള്‍ നേരിടുന്നവരെ സഹായിക്കാന്‍ കുവൈറ്റില്‍ പുതിയ ആപ്ലിക്കേഷന്‍ ആരംഭിച്ചു. 'കുലന മാആക്ക്' ( We are all with you ) എന്ന പേരിലുള്ള ആപ്പ് പുറത്തിറക്കിയത് കുവൈറ്റ് ഹെല്‍ത്ത് പ്രമോഷന്‍ അസോസിയേഷനും, ഹെല്‍ത്ത് മീഡിയയും ചേര്‍ന്നാണ്.

രോഗനിര്‍ണയം, സൈക്കോളജിക്കല്‍ കൗണ്‍സിലിംഗ് തുടങ്ങി നിരവധി സേവനങ്ങള്‍ ആപ്ലിക്കേഷന്‍ വഴി നല്‍കുന്നതായി അസോസിയേഷന്‍ പ്രസിഡന്റ് ഡോ. ഗാലിയ അല്‍ മുത്തൈരി പറഞ്ഞു.

മാനസികാരോഗ്യ ചികിത്സയുമായി ബന്ധപ്പെട്ടുള്ള പ്രവര്‍ത്തനങ്ങള്‍ക്കായി ആപ്പ് പ്രത്യേകം സമര്‍പ്പിക്കുന്നതായി അല്‍ മുത്തൈരി ചൂണ്ടിക്കാട്ടി.

മാനസികാരോഗ്യപ്രശ്‌നങ്ങളെക്കുറിച്ച് സമൂഹത്തില്‍ അവബോധം സൃഷ്ടിക്കല്‍, മാനസികപ്രശ്‌നം നേരിടുന്നവരെ സഹായിക്കല്‍, മികച്ച ആരോഗ്യശീലങ്ങള്‍ വാര്‍ത്തെടുക്കല്‍ തുടങ്ങിയ ലക്ഷ്യങ്ങളും ഇതുവഴി മുന്നോട്ടുവയ്ക്കുന്നു.

ലോക മാനസികാരോഗ്യ ദിനത്തോടനുബന്ധിച്ച് 'കുവൈറ്റ് ഫൗണ്ടേഷന്‍ ഫോര്‍ ദ അഡ്വാന്‍സ്‌മെന്റ ഓഫ് സയന്‍സസു'മായി സഹകരിച്ചാണ് ആപ്ലിക്കേഷന്‍ പുറത്തിറക്കിയതെന്നും അല്‍ മുത്തൈരി വ്യക്തമാക്കി.

Advertisment