New Update
Advertisment
കുവൈറ്റ് സിറ്റി: കുവൈറ്റില്‍ വാക്കുതര്‍ക്കത്തെ തുടര്‍ന്ന് ഡോക്ടര്‍ക്ക് മര്‍ദ്ദനം. ഒരു ക്ലിനിക്കിലാണ് സംഭവം നടന്നത്. സംഭവത്തില്‍ ഇടപെട്ട സുരക്ഷാ ജീവനക്കാരനെയും മര്‍ദ്ദിച്ചു. സിസിടിവി കാമറയില്‍ പ്രതി സഞ്ചരിച്ച വാഹനത്തിന്റെ നമ്പര്‍ പതിഞ്ഞിരുന്നു. ഇതു ഉപയോഗിച്ച് നടത്തിയ അന്വേഷണത്തില്‍ വാഹനം രജിസ്റ്റര്‍ ചെയ്തത് ഒരു കുവൈറ്റ് പൗരന്റെ പേരിലാണെന്ന് കണ്ടെത്തി. പ്രതിയെ ചോദ്യം ചെയ്യാന്‍ കസ്റ്റഡിയിലെടുത്തതായാണ് വിവരം.