കുവൈറ്റ് സൈന്യത്തില്‍ വനിതകള്‍ക്കും പ്രാതിനിധ്യം; തീരുമാനം ഭരണഘടനാവിരുദ്ധമല്ലെന്ന് മന്ത്രി

New Update

publive-image

കുവൈറ്റ് സിറ്റി: കുവൈറ്റ് സൈന്യത്തില്‍ വനിതകള്‍ക്ക് പ്രാതിനിധ്യം നല്‍കുന്നത് ഭരണഘടനയ്ക്ക് വിരുദ്ധമല്ലെന്ന് ഉപപ്രധാനമന്ത്രിയും പ്രതിരോധമന്ത്രിയുമായ ഷെയ്ഖ് ഹമദ് അല്‍ അലി പറഞ്ഞു. ഭരണഘടന പുരുഷനെയും, സ്ത്രീയെയും വേര്‍തിരിച്ച് കാണുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

Advertisment

വനിതകള്‍ക്ക് അവരുടെ കഴിവുകള്‍ക്ക് അനുസരിച്ചുള്ള അനുയോജ്യമായ തൊഴില്‍ നല്‍കുമെന്നും അദ്ദേഹം വ്യക്തമാക്കി.

വനിതകള്‍ക്ക് സൈന്യത്തില്‍ പ്രവേശനം അനുവദിച്ചതുമായി ബന്ധപ്പെട്ട് മന്ത്രാലയത്തില്‍ ചേര്‍ന്ന യോഗത്തില്‍ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു പ്രതിരോധമന്ത്രി.

വനിതകളുടെ സൈന്യത്തിലേക്കുള്ള പ്രവേശനവുമായി ബന്ധപ്പെട്ടുള്ള രജിസ്‌ട്രേഷന്‍, തൊഴില്‍സ്വഭാവം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ യോഗത്തില്‍ വിശദമായി ചര്‍ച്ച ചെയ്തു. ഉന്നത ഉദ്യോഗസ്ഥരും യോഗത്തില്‍ പങ്കെടുത്തു.

Advertisment