/sathyam/media/post_attachments/oCYlWH0leQ11Aq5PDQFg.jpg)
കുവൈറ്റ് സിറ്റി: കുവൈറ്റില്‍ പൊതുമാപ്പ് നിയമങ്ങളുമായി ബന്ധപ്പെട്ട അറ്റോര്‍ണി ജനറല്‍, കൗണ്‍സിലര്‍ മുഹമ്മദ് അല്‍ ദുഐജിന്റെ നേതൃത്വത്തില്‍ സമിതി രൂപീകരിക്കാന്‍ ആഭ്യന്തരമ ന്ത്രി ഷെയ്ഖ് തമര്‍ അല്‍ അലി ഉത്തരവിട്ടു.
ഡോ. മനയര്‍ അല്‍ അജ്രാന്‍, ക്രിമിനല്‍ പ്രോസിക്യൂഷന്‍ ഡയറക്ടര്‍ മിഷാല്‍ അല്‍ ഗന്നം, ക്രിമിനല്‍ എക്‌സിക്യൂഷന്‍ പ്രോസിക്യൂഷന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ ധാരി അല്‍ മൊജില്‍ എന്നിവര്‍ സമിതിയംഗങ്ങളാകും.
കൂടാതെ ആഭ്യന്തര മന്ത്രാലയത്തില്‍ നിന്നുള്ള നാലു പേരും സമിതിയുടെ ഭാഗമാകും. കറക്ഷണല്‍ ഇന്‍സ്റ്റിറ്റിയൂഷന്‍സ് അഫയേഴ്‌സ് അസിസ്റ്റന്റ് അണ്ടര്‍സെക്രട്ടറി മേജര്‍ ജനറല്‍ തലാല്‍ മറാഫി, ബ്രിഗേഡിയര്‍ ജനറല്‍ നാസര്‍ അല്‍ യഹിയ, കേണല്‍ ഹമുദ് അല്‍ ഹമിദി, കേണല്‍ ഖാലിദ് അല്‍ ദൈഹാനി എന്നിവരാണ് ആഭ്യന്തരമന്ത്രാലയത്തെ പ്രതിനിധീകരിക്കുന്നത്.