Advertisment

ദുബായ് എക്‌സ്‌പോ: കുവൈറ്റ് പവലിയന്റെ ഭാഗമായി അബ്ദുല്ല അല്‍ സലേം കള്‍ച്ചര്‍ സെന്റര്‍

New Update

publive-image

Advertisment

കുവൈറ്റ് സിറ്റി: ദുബായ് എക്‌സ്‌പോയിലെ കുവൈറ്റ് പവലിയനില്‍ പങ്കെടുത്ത് അബ്ദുല്ല അല്‍ സലേം സാംസ്‌കാരിക കേന്ദ്രം. സന്ദര്‍ശകര്‍ക്കായി വിവിധ പരിപാടികളാണ് അബ്ദുല്ല അല്‍ സലേം സാംസ്‌കാരിക കേന്ദ്രം അവതരിപ്പിക്കുന്നത്.

ഈ ആഴ്ചയിലെ തങ്ങളുടെ പങ്കാളിത്തം 'സ്‌പേസ് വീക്ക്' എന്ന പേരിലാണ് അറിയപ്പെടുന്നതെന്ന് കേന്ദ്രത്തിലെ സ്‌പേസ് മ്യൂസിയം ഡയറക്ടര്‍ ഖലീദ് അല്‍ ജമാന്‍ പറഞ്ഞു. സന്ദര്‍ശകരില്‍ സംസ്‌കാരം, ശാസ്ത്രം, കല എന്നിവയോടുള്ള അഭിനിവേശം വളര്‍ത്തുകയാണ് ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കി.

എയര്‍ നാവിഗേഷന്‍, കാലാവസ്ഥ എന്നിവയെക്കുറിച്ച് അറിയുന്നതിനും, അതിന്റെ ശാസ്ത്രീയ പ്രാധാന്യം മുന്‍നിര്‍ത്തിയും 'വയര്‍ലെസ് പ്രോബ്' എന്ന പ്രത്യേക മാതൃക പ്രദര്‍ശിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കുവൈറ്റിലെ ഏറ്റവും പ്രധാനപ്പെട്ട വികസന സാംസ്‌കാരിക പദ്ധതികളിനൊന്നാണ് അബ്ദുല്ല അല്‍ സലേം കള്‍ച്ചര്‍ സെന്റര്‍. ശാസ്ത്രം, സാങ്കേതിക വിദ്യ തുടങ്ങിയവയുമായി ബന്ധപ്പെട്ടുള്ള നിരവധി മ്യൂസിയങ്ങല്‍ ഇവിടെയുണ്ട്.

Advertisment