എയര്‍പോര്‍ട്ട് പൂര്‍ണമായും തുറക്കും, എല്ലാ രാജ്യങ്ങളിലേക്കും വിസ; തുറസായ സ്ഥലങ്ങളില്‍ മാസ്‌ക് ഒഴിവാക്കാനും തീരുമാനം-കുവൈറ്റ് സാധാരണ ജീവിതത്തിലേക്ക്‌

New Update

publive-image

കുവൈറ്റ് സിറ്റി: കുവൈറ്റ് മന്ത്രിസഭ പ്രധാനമന്ത്രി ഷെയ്ഖ് സബാഹ് അല്‍ ഖാലിദിന്റെ അധ്യക്ഷതയില്‍ സെയ്ഫ് പാലസില്‍ അടിയന്തിര യോഗം ചേര്‍ന്നു. സാധാരണ ജീവിതത്തിലേക്കുള്ള മടങ്ങിവരവ് സംബന്ധിച്ചുള്ള സുപ്രധാന തീരുമാനങ്ങള്‍ യോഗം കൈക്കൊണ്ടതായി പ്രാദേശികപത്രം റിപ്പോര്‍ട്ട് ചെയ്തു.

Advertisment

വിമാനത്താവളം പൂര്‍ണമായി തുറക്കാന്‍ തീരുമാനിച്ചു. എല്ലാ രാജ്യങ്ങളിലേക്കുമുള്ള വിസകള്‍ അനുവദിക്കും. തുറസായ സ്ഥലങ്ങളില്‍ മാസ്‌ക് ഒഴിവാക്കാനും തീരുമാനിച്ചതായി റിപ്പോര്‍ട്ടില്‍ പറയുന്നു.

Advertisment