കുവൈറ്റ് സിറ്റി: കുവൈറ്റില്‍ കൊവിഡ് ബാധിതരുടെ എണ്ണം 412,371 ആയി. തിങ്കളാഴ്ച 39 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. പുതിയതായി ഒരു മരണം റിപ്പോര്‍ട്ട് ചെയ്തു. ആകെ മരണസംഖ്യ 2,458 ആണ്. 24 മണിക്കൂറിനിടെ 36 പേര് കുവൈറ്റില്‍ കൊവിഡ് മുക്തരായി.
ഇതുവരെ 409,344 പേരുടെ രോഗം ഭേദമായിട്ടുണ്ട്. ആകെ കൊവിഡ് ബാധിതരില്‍ 99.27 ശതമാനം പേരും രോഗമുക്തരായി. 569 പേരാണ് സജീവ രോഗികള്‍. ഇതില്‍ 20 പേര് കൊവിഡ് വാര്‍ഡുകളിലും, ഏഴ് പേര് തീവ്രപരിചരണ വിഭാഗത്തിലും ചികിത്സയിലാണ്.
പുതിയതായി 19,429 പരിശോധനകള്‍ നടത്തി. ഇതുവരെ കുവൈറ്റില്‍ 4,602,129 പരിശോധനകള്‍ നടത്തിയിട്ടുണ്ട്. 0.20 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.