ദുബായ് എക്‌സ്‌പോ: പൈതൃക കലാസൃഷ്ടികളുടെ പ്രദര്‍ശനവുമായി കുവൈറ്റ് സാദു ക്രാഫ്റ്റ് സൊസൈറ്റി

New Update

publive-image

കുവൈറ്റ് സിറ്റി: ദുബായ് എക്‌സ്‌പോയിലെ കുവൈറ്റ് പവലിയനില്‍ പങ്കെടുത്ത് കുവൈറ്റ് സാദു ക്രാഫ്റ്റ് സൊസൈറ്റി. നിരവധി പൈതൃക കലാസൃഷ്ടികള്‍ സാദു ക്രാഫ്റ്റ് സൊസൈറ്റി സന്ദര്‍ശകര്‍ക്കായി പ്രദര്‍ശിപ്പിച്ചു.

Advertisment

കുവൈറ്റിന്റെ കലാപാരമ്പര്യവും, സാംസ്‌കാരികതയും ജനങ്ങള്‍ക്ക് പഠിക്കാനും ആസ്വദിക്കാനും അവസരമൊരുക്കുക എന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.

രാജ്യത്തിന്റെ നെയ്ത്ത് പാരമ്പര്യവും സാംസ്‌കാരിക സവിശേഷതയുംം സംരക്ഷിക്കുകയും, ഭാവി തലമുറയ്ക്കായി രേഖപ്പെടുത്തുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് തങ്ങള്‍ എക്‌സ്‌പോയില്‍ പങ്കെടുക്കുന്നതെന്ന് സാദു ക്രാഫ്റ്റ് സൊസൈറ്റി ഡയറക്ടര്‍ സഹര്‍ അബ്ദുല്‍ റസൂല്‍ പറഞ്ഞു.

സമ്പന്നവും വൈവിധ്യപൂര്‍ണവുമായ പൈതൃകം സംരക്ഷിക്കുന്നതിനും, യുവ പ്രതിഭകളെ പ്രോത്സാഹിപ്പിക്കുന്നതിനും അസോസിയേഷന്‍ ചുമതല ഏറ്റെടുക്കുകയായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

സുല്‍ത്താന്‍ അല്‍ സംഹാന്‍, ഫാത്തിമ അല്‍ ബാദര്‍, സലേം അല്‍ സലേം, ഫതി അല്‍ അവാധി, ഷെയ്ഖ അല്‍ ജിഷി തുടങ്ങിയ കലാപ്രതിഭകളും പ്രദര്‍ശനത്തിന്റെ ഭാഗമാകും.

Advertisment