പൊലീസ് ചമഞ്ഞ് തട്ടിപ്പ്; കുവൈറ്റില്‍ ഇന്ത്യക്കാരന്റെ പണം നഷ്ടപ്പെട്ടു

New Update

publive-image

Advertisment

കുവൈറ്റ് സിറ്റി: കുവൈറ്റില്‍ വ്യാജ പൊലീസുകാര്‍ ഇന്ത്യക്കാരനെ മര്‍ദ്ദിച്ച് പണവും മൊബൈല്‍ ഫോണും മോഷ്ടിച്ചതായി പരാതി. സംഭവത്തില്‍ ഇന്ത്യക്കാരന്‍ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കി.

വാഹനത്തിലെത്തിയ മൂന്ന് പേരാണ് തന്നെ തല്ലിയതിന് ശേഷം പണവും ഫോണുമായി കടന്നുകളഞ്ഞതെന്ന് ഇയാള്‍ പരാതിയില്‍ പറഞ്ഞു. ഹവല്ലി ഗവര്‍ണറേറ്റിലാണ് സംഭവം. പ്രതികള്‍ സഞ്ചരിച്ച വാഹനത്തിന്റെ വിവരങ്ങളടക്കം പൊലീസിന് കൈമാറിയിട്ടുണ്ട്. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു.

Advertisment