മുന്‍നിര പോരാളികളുടെ അശ്രാന്ത പരിശ്രമം രാജ്യത്തെ കൊവിഡ് വ്യാപനം കുറച്ചു-കുവൈറ്റ് ആരോഗ്യമന്ത്രി

New Update

publive-image

കുവൈറ്റ് സിറ്റി: കുവൈറ്റിലേക്ക് പ്രവേശിക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ മാറ്റമില്ലാതെ തുടരുമെന്ന് ആരോഗ്യമന്ത്രി ഷെയഖ് ഡോ. ബാസില്‍ അല്‍ സബ പറഞ്ഞു. മുന്‍നിരയില്‍ പ്രവര്‍ത്തിച്ചവരുടെ അശ്രാന്ത പരിശ്രമമാണ് രാജ്യത്തെ കൊവിഡ് വ്യാപനം കുറയാന്‍ കാരണമായതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Advertisment

പകര്‍ച്ചവ്യാധിക്കെതിരെ പോരാടുന്നതില്‍ രാഷ്ട്രീയ നേതൃത്വം നന്നായി പിന്തുണച്ചു. മെഡിക്കല്‍ ജീവനക്കാരുടെ പ്രവര്‍ത്തനങ്ങളെ ആരോഗ്യമന്ത്രി അഭിനന്ദിച്ചു. കൊവിഡ് വ്യാപനം പൂര്‍ണമായും ഇല്ലാതാകാന്‍ ജനം ഉത്തരവാദിത്തത്തോടെ പ്രവര്‍ത്തിക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.

Advertisment