Advertisment

വികസനപദ്ധതികള്‍ മുഖ്യ അജണ്ട; കുവൈറ്റ് മന്ത്രിസഭ അസാധാരണ യോഗം ചേര്‍ന്നു

New Update

publive-image

Advertisment

കുവൈറ്റ് സിറ്റി: കുവൈറ്റ് മന്ത്രിസഭയുടെ അസാധാരണ യോഗം പ്രധാനമന്ത്രി ഷെയ്ഖ് സബ അല്‍ ഖാലിദിന്റെ അധ്യക്ഷതയില്‍ സെയ്ഫ് കൊട്ടാരത്തില്‍ ചേര്‍ന്നു. വികസന പദ്ധതികള്‍ നടപ്പിലാക്കുക, പദ്ധതികളുടെ തടസങ്ങള്‍ നീക്കുക എന്നീ കാര്യങ്ങള്‍ യോഗം ചര്‍ച്ച ചെയ്തു.

ഭക്ഷ്യ സംഭരണത്തിനും മറ്റ് ആവശ്യങ്ങള്‍ക്കുമായി വെയര്‍ഹൗസുകള്‍ സ്ഥാപിക്കുന്നതിന് പ്രദേശങ്ങള്‍ അനുവദിക്കുന്നത് സംബന്ധിച്ചുള്ള 'ഫോളോ അപ്പ്' ഏജന്‍സിയുടെ റിപ്പോര്‍ട്ടിനെക്കുറിച്ചുള്ള പൊതുസേവന സമിതിയുടെ ശുപാര്‍ശ യോഗം ചര്‍ച്ച ചെയ്തു.

ഇതുമായി ബന്ധപ്പെട്ട് വിശദമായി പഠിക്കാന്‍ വാണിജ്യ-വ്യവസായ മന്ത്രാലയത്തെ യോഗം ചുമതലപ്പെടുത്തി.

ഭക്ഷ്യവസ്തുക്കള്‍, ഫാര്‍മസ്യൂട്ടിക്കല്‍സ്, മെഡിക്കല്‍ സപ്ലൈസ് തുടങ്ങിയവയ്ക്കായി പൊതുസംഭരണ മേഖലകള്‍ സ്ഥാപിക്കാനും, അവ നിയന്ത്രിക്കാനും ഒരു കമ്പനി സ്ഥാപിക്കുന്നതിനെക്കുറിച്ചുള്ള സാധ്യതകള്‍ പഠിക്കാന്‍ ജനറല്‍ ഇന്‍വെസ്റ്റ്‌മെന്റ് അതോറിറ്റിയെ യോഗം ചുമതലപ്പെടുത്തി.

എല്ലാ തരത്തിലുമുള്ള സംഭരണ ആവശ്യങ്ങള്‍ക്കായി വെയര്‍ഹൗസുകള്‍ സ്ഥാപിക്കുന്നതിന് പ്രദേശങ്ങള്‍ ഉറപ്പാക്കുന്നതുമായി ബന്ധപ്പെട്ട് എല്ലാ വിശദാംശങ്ങളും അടങ്ങിയ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഫോളോഅപ്പ് ഏജന്‍സിയെയും യോഗം ചുമതലപ്പെടുത്തി.

Advertisment