Advertisment

പരീക്ഷാ തട്ടിപ്പ്; കുവൈറ്റില്‍ അഞ്ചു പേര്‍ക്കെതിരെ നടപടി

New Update

publive-image

Advertisment

കുവൈത്ത് സിറ്റി: മന്ത്രാലയത്തിലെ ഒഴിവുള്ള സൂപ്പർവൈസറി തസ്തികകളിൽ നിയമനം നടത്താൻ ഒക്ടോബർ 16 ന് കുവൈത്ത് യൂണിവേഴ്സിറ്റിയിൽ നടത്തിയ പരീക്ഷയില്‍ 5 തട്ടിപ്പ് കേസുകൾ കണ്ടെത്തിയതായി പൊതുമരാമത്ത് മന്ത്രാലയം അറിയിച്ചു.

പരീക്ഷാതട്ടിപ്പില്‍ പിടിക്കപ്പെട്ടവരുടെ പേരുകൾ അടങ്ങിയ ഔദ്യോഗിക കത്ത് അവർക്കെതിരെ നിയമനടപടി സ്വീകരിക്കാൻ സർവകലാശാല അയക്കുമെന്നും ബന്ധപ്പെട്ട വൃത്തങ്ങള്‍ വ്യക്തമാക്കി.

ഫോണുകൾ ഉപയോഗിച്ച് ചോദ്യങ്ങളുടെ ചിത്രമെടുക്കുകയും അത് സുഹൃത്തുക്കൾക്ക് അയച്ചുമാണ് തട്ടിപ്പ് നടത്തിയത്. സൂപ്പര്‍വൈസര്‍മാര്‍ക്ക് കാണാനാകാത്ത തരത്തില്‍ ഘടിപ്പിച്ച ഹെഡ്‌ഫോണുകളിലൂടെ സുഹൃത്തുക്കള്‍ വഴി ഉത്തരം തേടിയാണ് തട്ടിപ്പ് നടത്തിയവര്‍ പരീക്ഷ എഴുതിയത്.

സൂപ്പർവൈസറി തസ്തികകളിലേക്ക് 300 ഓളം ഉദ്യോഗാർത്ഥികൾക്ക് പൊതുമരാമത്ത് മന്ത്രാലയം പരീക്ഷകൾ നടത്തിയിരുന്നു.

Advertisment