New Update
കുവൈറ്റ് സിറ്റി: മന്ത്രിസഭാ തീരുമാനപ്രകാരം ഞായറാഴ്ച മുതല്‍ കുവൈറ്റ് വിമാനത്താവളം പൂര്‍ണ ശേഷിയില്‍ പ്രവര്‍ത്തിക്കാന്‍ സജ്ജമാണെന്ന് സിവില്‍ ഏവിയേഷന്‍ ജനറല്‍ അഡ്മിനിസ്‌ട്രേഷന്‍ ഡയറക്ടര്‍ ജനറല്‍ യൂസഫ് അല്‍ ഫൗസാന്‍ പറഞ്ഞു.
Advertisment
വരും ദിവസങ്ങളില്‍ ക്രമേണ സാധാരണ വാണിജ്യ വിമാനങ്ങള്‍ പൂര്‍ണ തോതില്‍ സര്‍വീസ് നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. എല്ലാവരും ആരോഗ്യ മാനദണ്ഡങ്ങള്‍ പാലിക്കണമെന്നും അദ്ദേഹം പറഞ്ഞു.
ഇതുവരെ നടത്തിയ പരിശ്രമങ്ങള്‍ക്കും അര്‍പ്പണബോധത്തിനും സഹകരണത്തിനും എല്ലാ വിമാനത്താവള ജീവനക്കാര്‍ക്കും അല്‍ ഫൗസാന്‍ നന്ദി അറിയിച്ചു. കഴിഞ്ഞ ദിവസം ചേര്‍ന്ന മന്ത്രിസഭായോഗം വിമാനത്താവളത്തിന്റെ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട മൂന്നാം ഘട്ടം നടപ്പിലാക്കാന്‍ ജനറല്‍ അഡ്മിനിസ്‌ട്രേഷനെ ചുമതലപ്പെടുത്തിയിരുന്നു.