കുവൈറ്റില്‍ 26 പേര്‍ക്ക് കൂടി കൊവിഡ്; ടിപിആര്‍ 0.15%; രോഗമുക്തി നിരക്ക് 99.35 ശതമാനം

New Update

publive-image

കുവൈറ്റ് സിറ്റി: കുവൈറ്റില്‍ കൊവിഡ് ബാധിതരുടെ എണ്ണം 413,224 ആയി. വ്യാഴാഴ്ച 26 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. പുതിയതായി മരണമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ആകെ മരണസംഖ്യ 2,465 ആണ്‌. 24 മണിക്കൂറിനിടെ 24 പേര്‍ കുവൈറ്റില്‍ കൊവിഡ് മുക്തരായി.

Advertisment

ഇതുവരെ 410,520 പേരുടെ രോഗം ഭേദമായിട്ടുണ്ട്. ആകെ കൊവിഡ് ബാധിതരില്‍ 99.35 ശതമാനം പേരും രോഗമുക്തരായി. 239 പേരാണ് സജീവ രോഗികള്‍. ഇതില്‍ 11 പേര്‍ കൊവിഡ് വാര്‍ഡുകളില്‍ ചികിത്സയിലാണ്. തീവ്രപരിചരണ വിഭാഗത്തില്‍ ആരും ചികിത്സയിലില്ല.

പുതിയതായി 16,744 പരിശോധനകള്‍ നടത്തി. ഇതുവരെ കുവൈറ്റില്‍ 5,249,073 പരിശോധനകള്‍ നടത്തിയിട്ടുണ്ട്. 0.15 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.

Advertisment