ഒമിക്രോണ്‍ വകഭേദം; ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്നുള്ള വിമാന സര്‍വീസുകള്‍ക്ക് കുവൈറ്റ് വിലക്കേര്‍പ്പെടുത്തിയേക്കും

New Update

publive-image

Advertisment

കുവൈറ്റ് സിറ്റി: ദക്ഷിണാഫ്രിക്കയില്‍ കണ്ടെത്തിയ ഒമിക്രോണ്‍ വകഭേദത്തിന്റെ പശ്ചാത്തലത്തില്‍, വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്ത ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്നുള്ള വിമാന സര്‍വീസുകള്‍ക്കു കുവൈറ്റ് വിലക്കേര്‍പ്പെടുത്തുമെന്ന് സൂചന. ആരോഗ്യ, ആഭ്യന്തര, സിവില്‍ ഏവിയേഷന്‍ മന്ത്രാലയങ്ങള്‍ ഉടന്‍ യോഗം ചേരുമെന്ന് പ്രാദേശികപത്രം റിപ്പോര്‍ട്ട് ചെയ്തു.

വൈറസ് വകഭേദം ദക്ഷിണാഫ്രിക്കയില്‍ റിപ്പോര്‍ട്ട് ചെയ്തതു മുതല്‍ കുവൈറ്റ് അധികൃതര്‍ സംഭവവികാസങ്ങള്‍ നിരീക്ഷിക്കുന്നുണ്ട്. വൈറസ് വകഭേദം രാജ്യത്ത് എത്താത്തിരിക്കാന്‍ ശക്തമായ നടപടികള്‍ എടുക്കുമെന്ന് ആരോഗ്യവൃത്തങ്ങള്‍ വ്യക്തമാക്കി. ബൂസ്റ്റര്‍ ഡോസ് സ്വീകരിക്കുന്നതിനെക്കുറിച്ചും യോഗം ചര്‍ച്ച ചെയ്യും.

നിലവില്‍ കുവൈറ്റില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നാണ് വിലയിരുത്തല്‍. പുതിയ വൈറസ് വകഭേദം ഇതുവരെ കുവൈറ്റില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

Advertisment