ഒമിക്രോണ്‍ സാഹചര്യം വിലയിരുത്തി കുവൈറ്റ് അധികൃതര്‍; വൈറസ് സാന്നിധ്യം റിപ്പോര്‍ട്ട് ചെയ്ത ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്നുള്ള പ്രവേശനം തടയും; പുതിയ നിയന്ത്രണങ്ങളില്ല

New Update

publive-image

കുവൈറ്റ് സിറ്റി: ദക്ഷിണാഫ്രിക്കയില്‍ പുതിയ വൈറസ് വകഭേദം (ഒമിക്രോണ്‍) സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ കുവൈറ്റിലെ കൊറോണ എമര്‍ജന്‍സി കമ്മിറ്റി സ്ഥിതിഗതികള്‍ വിലയിരുത്തി. ഇതുസംബന്ധിച്ചുള്ള റിപ്പോര്‍ട്ട് സമിതി മന്ത്രിസഭയ്ക്ക് മുമ്പാകെ സമര്‍പ്പിക്കും. വൈറസ് വ്യാപകമായ ചില ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്നുള്ളവരുടെ പ്രവേശനം തടയുമെന്ന് പ്രാദേശികപത്രം റിപ്പോര്‍ട്ട് ചെയ്തു. മറ്റ് നിയന്ത്രണങ്ങള്‍ ഇല്ലെന്നാണ് സൂചന.

Advertisment

publive-image

എല്ലാവരും കൊവിഡ് മാനദണ്ഡങ്ങള്‍ പാലിക്കുന്നത് കര്‍ശനമായി തുടരണമെന്നും, മാസ്‌ക് ധരിക്കുന്നതിന് ഊന്നല്‍ നല്‍കണമെന്നും യോഗം ശുപാര്‍ശ ചെയ്തു. ബൂസ്റ്റര്‍ ഡോസ് വാക്‌സിനേഷന്‍ സംബന്ധിച്ച് അടിയന്തിര പദ്ധതിയെക്കുറിച്ചും ചര്‍ച്ച ചെയ്തു.കുവൈറ്റിലെ സ്ഥിതിഗതികള്‍ മികച്ചതാണെന്നും, ആശങ്കപ്പെടേണ്ടതില്ലെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കി.

Advertisment