കുവൈറ്റില്‍ യുവാക്കളുടെ സംഘട്ടനം; പൊലീസ് സംഘര്‍ഷം നിയന്ത്രിച്ചത് ആകാശത്തേക്ക് വെടിവച്ച്‌

New Update

publive-image

Advertisment

കുവൈറ്റ് സിറ്റി: ജഹ്‌റയില്‍ സംഘട്ടനത്തിലേര്‍പ്പെട്ട യുവാക്കളില്‍ നാലു പേരെ പൊലീസ് പിടികൂടി. നിരവധി പേരാണ് സംഘട്ടനത്തിലേര്‍പ്പെട്ടത്. ഇവരുടെ കൈയ്യില്‍ ആയുധങ്ങളുമുണ്ടായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. തുടര്‍ന്ന് സ്ഥലത്തെത്തിയ പൊലീസ് സ്ഥിതി നിയന്ത്രണവിധേയമാക്കാന്‍ ആകാശത്തേക്ക് വെടിവയ്ക്കുകയായിരുന്നു. തുടര്‍ന്ന് യുവാക്കള്‍ പിരിഞ്ഞുപോയി. ഇവരില്‍ നാലു പേരെ പൊലീസ് പിടികൂടി. മറ്റുള്ളവര്‍ക്കായി അന്വേഷണം ഊര്‍ജ്ജിതമാക്കി.

Advertisment