കുവൈറ്റിലെ ജഹറ റിസേർവ് ഏരിയയിൽ മത്സ്യ ബന്ധനത്തിനായി പ്രവേശിക്കുന്നവർക്ക് എതിരെ നിയമ നടപടികൾ സ്വീകരിക്കുമെന്ന് മുന്നറിയിപ്പ്‌

ന്യൂസ് ബ്യൂറോ, കുവൈറ്റ്
Saturday, January 16, 2021

കുവൈറ്റ്: കുവൈറ്റിലെ ജഹറ റിസേർവ് ഏരിയയിൽ മത്സ്യ ബന്ധനത്തിനായി പ്രവേശിക്കുന്നവർക്ക് എതിരെ നിയമ നടപടികൾ സ്വീകരിക്കുമെന്ന് പരിസ്ഥിതി പബ്ലിക് അതോറിറ്റി മുന്നറിയിപ്പ്‌ .

ശീതകാലമായതോടെ സ്വദേശികളും വിദേശികളും ജഹറ റിസർവിലെ ജലാശയങ്ങളിലെ മീൻ പിടിക്കാൻ പ്രവേശിക്കുന്നത് ശ്രദ്ധയിൽ പെട്ടതിനെ തുടർന്നാണ് പരിസ്ഥിതി വകുപ്പിന്റെ മുന്നറിയിപ്പ്‌ .വംശനാശ ഭീഷണി നേരിടുന്ന പക്ഷികൾ അടങ്ങിയ ചുരുക്കം ചില പ്രദേശങ്ങളിൽ ഒന്നാണ് ജഹറ റിസർവ് പ്രദേശം.

×