Advertisment

കുവൈറ്റില്‍ മീഡ് (മുള്ളറ്റ്) മത്സ്യബന്ധന സീസൺ അവസാനിക്കുന്നു

New Update

publive-image

കുവൈറ്റ് സിറ്റി: കുവൈറ്റില്‍ മീഡ് (മുള്ളറ്റ്/കണമ്പ്‌) മത്സ്യബന്ധന സീസൺ അവസാനിക്കുന്നതായി പബ്ലിക് അതോറിറ്റി ഫോർ അഗ്രികൾച്ചർ അഫയേഴ്സ് ആൻഡ് ഫിഷ് റിസോഴ്സസ് (പിഎഎഎഎഫ്ആർ) തലാൽ ഫഹദ് അൽ ദൈഹാനി പ്രഖ്യാപിച്ചു. എല്ലാ വർഷവും ജൂൺ 15 മുതൽ നവംബർ 30 വരെ മീഡ് മത്സ്യബന്ധനം അനുവദനീയമാണെന്ന് അൽ ദൈഹാനി പറഞ്ഞു.

കുവൈറ്റിലെ സമുദ്രാതിർത്തിക്കുള്ളിൽ മത്സ്യബന്ധനം നിയന്ത്രിക്കുന്നതിന് അതോറിറ്റി പുറപ്പെടുവിച്ച തീരുമാനങ്ങൾ മത്സ്യസമ്പത്ത് സംരക്ഷിക്കുന്നതിൽ മികച്ച ഫലങ്ങള്‍ കൈവരിച്ചിട്ടുണ്ടെന്നും എല്ലാവരും പിഎഎഎഎഫ്ആർ മത്സ്യബന്ധന നിയമങ്ങൾ പാലിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Advertisment