Advertisment

പുനീത് രാജ്കുമാറിന്റെ സ്മരണയ്ക്കായി ബിപിപി കുവൈറ്റ് - കർണാടക വിംഗും ബിഡികെ കുവൈറ്റും സംയുക്തമായി രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു

New Update

publive-image

Advertisment

കുവൈറ്റ് സിറ്റി: കന്നഡ നടനും സാമൂഹിക പ്രവർത്തകനുമായ പുനീത് രാജ്കുമാറിന്റെ (അപ്പു) ജീവിതത്തെയും പ്രവർത്തനങ്ങളെയും അനുസ്മരിക്കുന്നതിനായി ഭാരതീയ പ്രവാസി പരിഷത്ത് (ബിപിപി), കുവൈറ്റ് - കർണാടക വിംഗും ബിഡികെ കുവൈറ്റും സംയുക്തമായി രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. ഇന്ത്യ-കുവൈത്ത് നയതന്ത്ര ബന്ധത്തിന്റെ 60-ാം വാർഷികവും ഇന്ത്യൻ സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികവും പ്രമാണിച്ച് കൂടിയാണ് ക്യാമ്പ് സംഘടിപ്പിച്ചത്.

ഡിസംബർ 3 വെള്ളിയാഴ്ച ഉച്ചയ്ക്ക് 1 മണി മുതൽ 6 മണി വരെ അദാൻ കോ-ഓപ്പറേറ്റീവ് ബ്ലഡ് ട്രാൻസ്ഫ്യൂഷൻ സെന്ററിൽ നടന്ന ക്യാമ്പിൽ കുവൈറ്റിലെ ഇന്ത്യൻ പ്രവാസി സമൂഹത്തിന്റെ വിവിധ തുറകളിൽ നിന്നായി 125 പേർ പങ്കെടുത്തു.

ബിപിപി, കുവൈറ്റ്-കർണ്ണാടക വിംഗ് പ്രസിഡന്റ് രാജ് ഭണ്ഡാരി തിരുമലെഗുത്തുവിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ, ബദർ അൽ സമ മെഡിക്കൽ സെന്റർ ബ്രാഞ്ച് മാനേജർ അബ്ദുൾ റസാഖ് രക്തദാന ക്യാമ്പ് ഔപചാരികമായി ഉദ്ഘാടനം ചെയ്തു. ജീവകാരുണ്യത്തിന്റെയും മാനവികതയുടെയും തികഞ്ഞ മാതൃകയാണ് പുനിത് കുമാറിന്റെ ജീവിതം എന്ന് യോഗം അനുസ്മരിച്ചു.

"കോസ്റ്റൽ വൈബ്സ്" എന്ന ചാനലിലൂടെ സമൂഹവുമായി വിവിധ വിഷയങ്ങളിൽ സംവദിക്കുന്ന പ്രശസ്ത വ്ലോഗർ ആരാൽ ജോൺ ഡിസൂസ ചടങ്ങിൽ മുഖ്യാതിഥിയായി പങ്കെടുത്തു.

ചന്ദ്രഹാസ് ഷെട്ടി (തുളുക്കൂട്ട കുവൈറ്റ് മുൻ പ്രസിഡന്റ്), സുഷമ മനോജ് (ബില്ലവ സംഘം വൈസ് പ്രസിഡന്റ്, കുവൈറ്റ്), മനോജ് കുമാർ (മനോജ് ആർട്ട് ഗാലറി), സവിനയ, ജനറൽ സെക്രട്ടറി, ബിപിപി, കുവൈറ്റ്-കർണ്ണാടക വിംഗ് എന്നിവർ ദാതാക്കൾക്ക് ആശംസകൾ അർപ്പിച്ചു.

ബിപിപി, കുവൈറ്റ്-കർണ്ണാടക വിംഗിന്റെ സാമൂഹ്യക്ഷേമ പരിപാടികളിലുള്ള സജീവമായ ഇടപെടലുകളെ ബിഡികെയുടെ സുവനീർ നൽകി ബിഡികെ ഉപദേശക സമിതി അംഗം രാജൻ തോട്ടത്തിൽ ആദരിച്ചു.

രഘുബാൽ ബിഡികെ പങ്കെടുത്തവർക്കും രക്തദാതാക്കൾക്കും സ്വാഗതവും, ബിപിപി-കർണാടക വിംഗ് ജോയിന്റ് സെക്രട്ടറി ചിത്രരഞ്ജൻ ദാസ് നന്ദിയും പറഞ്ഞു. ക്യാമ്പിൽ പങ്കെടുത്ത മുഴുവൻ ദാതാക്കൾക്കും സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. ബിഡികെ പ്രവർത്തകൻ നിമിഷ് കാവാലം പരിപാടി ഏകോപിപ്പിച്ചു.

ക്യാമ്പിന്റെ വിജയകരമായ നടത്തിപ്പിന് മാധവ് നായിക്, വൈസ് പ്രസിഡന്റ്. വിജിത് തുംബെ, ട്രഷറർ, സന്തോഷ് ആചാര്യ, കൾച്ചറൽ സെക്രട്ടറി, അരുൺ റാം, സ്‌പോർട്‌സ് സെക്രട്ടറി, പ്രശാന്ത് കുന്ദർ, ജോയിന്റ് സ്‌പോർട്‌സ് സെക്രട്ടറി, എക്‌സിക്യൂട്ടീവ് അംഗങ്ങളായ വിഷു, ഗുരുരാജ് എന്നിവർ ബിപിപി, കുവൈറ്റ് കർണാടക വിംഗിൽ നിന്നും; ബിഡികെയിലെ തോമസ് ജോൺ, മാർട്ടിൻ, ചാൾസ്, വിനോദ്, മുനീർ, ജോളി, വേണുഗോപാൽ, ജയൻ, ദീപു, പ്രേംകിരൺ, അനിത നായർ, യമുന എന്നിവരും സന്നദ്ധസേവനം ചെയ്തു.

കുവൈത്തിൽ രക്തദാനക്യാമ്പുകളും, ബോധവൽക്കരണ പരിപാടികളും സംഘടിപ്പിക്കുവാൻ താല്പര്യമുള്ള സംഘടനകളും, സ്ഥാപനങ്ങളും,കൂടാതെ രക്തം ആവശ്യമായി വരുന്ന അടിയന്തിര സാഹചര്യങ്ങളിലും 69997588 / 6930 2536 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.

Advertisment