New Update
Advertisment
കുവൈറ്റ് സിറ്റി: പ്രവാസികൾക്ക് അനുവദിച്ചിട്ടുള്ള ഡ്രൈവിംഗ് ലൈസൻസുകൾ ഡാറ്റ അവലോകനം ചെയ്ത് ഫിൽട്ടർ ചെയ്യണമെന്ന് ആഭ്യന്തര മന്ത്രാലയം അണ്ടർസെക്രട്ടറി ലെഫ്റ്റനന്റ് ജനറൽ ഷെയ്ഖ് ഫൈസൽ അൽ-നവാഫ് ട്രാഫിക് വിഭാഗത്തിന് നിർദ്ദേശം നൽകി.
പുതിയ നിർദേശപ്രകാരം ഡ്രൈവിങ് ലൈസൻസ് ഉള്ളവരെ പരിശോധിക്കും. ശമ്പള വ്യവസ്ഥ പാലിക്കാത്ത സാഹചര്യത്തിൽ ലൈസൻസ് പിൻവലിക്കും. നിലവില്‍ 600 കെഡി ശമ്പളമുള്ള ഒരു വ്യക്തി 400 കെഡി ശമ്പളമുള്ള മറ്റൊരു ജോലിയിലേക്ക് മാറിയാല്‍ അയാളുടെ ലൈസന്‍സ് പിന്‍വലിക്കപ്പെടും.
ലൈസന്‍സ് നേടി ഡ്രൈവറായി ജോലി ചെയ്യുന്നവര്‍ മറ്റേതെങ്കിലും തൊഴിലിലേക്ക് മാറിയാലും ലൈസന്‍സ് പിന്‍വലിക്കും. പുതുക്കിയ ഡ്രൈവിംഗ് ലൈസൻസുകൾ അപേക്ഷകൻ ആവശ്യമായ വ്യവസ്ഥകൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ പരിശോധിക്കും.