/sathyam/media/post_attachments/9dqAXwxVfLyOrEjjvX30.jpg)
കുവൈറ്റിലെ തെരുവുകളിലൂടെ സിംഹത്തെ എടുത്ത് ഒരു സ്ത്രീ പോകുന്നതിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. കൂടിനുള്ളില്‍ നിന്നും പുറത്തു ചാടിയ വളര്‍ത്തു സിംഹമാണ് പ്രദേശത്തെ ജനങ്ങളെ ഭീതിയിലാഴ്ത്തിയത്. സബാഹിയ പ്രദേശത്താണ് സംഭവം.
സിംഹത്തിന്റെ ഉടമയായ സ്ത്രീ തന്നെയാണ് അതിനെ എടുത്തുകൊണ്ടുപോകുന്നത്. സിംഹം കുതറിയോടാന്‍ ശ്രമിക്കുന്നതും, മുരളുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്. നിരവധി പേരാണ് ഈ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചത്.
യുവതിയുടെയും പിതാവിന്റെയും ഉടമസ്ഥതയിലുള്ളതാണ് സിംഹമെന്ന് പോലീസ് വ്യക്തമാക്കി. സിംഹം, കടുവ തുടങ്ങിയവയെ വളര്‍ത്തുന്നത് കുവൈറ്റില്‍ നിയമവിരുദ്ധമാണെങ്കിലും, നിരവധി പേര്‍ ഇത് അനധികൃതമായി ചെയ്യുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്.