കുവൈറ്റ്: കുവൈറ്റ് പാര്‍ലമെന്റ് പിരിച്ചുവിട്ടതിന് പിന്നാലെ ഡസന്‍ കണക്കിന് മാധ്യമങ്ങള്‍ക്കെതിരെ സര്‍ക്കാര്‍ നടപടി. രാഷ്ട്രീയ സംഘര്‍ഷങ്ങള്‍ക്കിടയിലാണ് രാജ്യത്തെ പാര്‍ലമെന്റ് പിരിച്ചുവിട്ടത്.
/sathyam/media/post_attachments/N6em2ie9hHqeLB2OePNH.jpg)
പിന്നാലെ ഡസന്‍ കണക്കിന് മാധ്യമങ്ങളുടെ ലൈസന്‍സ് പിന്‍വലിക്കുകയും നിയമനടപടി സ്വീകരിക്കുകയും ചെയ്യുന്നതായി വാര്‍ത്താ വിതരണ മന്ത്രാലയം പ്രഖ്യാപിച്ചു. നിയമ ലംഘനങ്ങളുടെ പേരില്‍ 90 ഓണ്‍ലൈന്‍ വാര്‍ത്താ സൈറ്റുകളുടെ ലൈസന്‍സ് പിന്‍വലിച്ചു.
കഴിഞ്ഞ രണ്ടാഴ്ച്ചക്കിടെ 73 മാധ്യമങ്ങളെയാണ് സ്റ്റേറ്റ് പ്രോസിക്യൂഷന് റഫര്‍ ചെയ്തതെന്നും മന്ത്രാലയം അറിയിച്ചു. തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിച്ചതുള്‍പ്പെടെയുള്ള ലംഘനങ്ങള്‍ ആരോപിച്ചാണ് നടപടി.