ന്യൂസ് ബ്യൂറോ, കുവൈറ്റ്
Updated On
New Update
കുവൈത്ത് : കുവൈത്ത് കേരള ഇസ്ലാഹി സെൻറർ "മുഹമ്മദ് നബി (സ) മാനവരിൽ മഹോന്നതൻ"ക്യാമ്പൈൻ ഫഹാഹീൽ സോൺ പൊതു സമ്മേളനം ജൂൺ 24 ന് ഫഹാഹീൽ യൂണിറ്റി സെൻററിൽ വെച്ച്സംഘടിപ്പിക്കുന്നു.
Advertisment
വൈകുന്നേരം 5.30ന് ആരംഭിക്കുന്ന സമ്മേളനത്തിൽ ഹ്യസ്വ സന്ദർശനാർത്ഥം കുവൈത്തിൽ എത്തിയ യുവ പ്രഭാഷകൻ എ.പി. മുനവ്വർ സ്വലാഹി ധാർമ്മികത ഭൗതിക വീക്ഷണത്തിലും പ്രവാചക അദ്ധ്യാപനത്തിലും എന്ന വിഷയത്തിലും, കെ. കെ.ഐ.സി. പ്രബോധകൻ അബ്ദുസ്സലാം സ്വലാഹി മുഹമ്മദ് നബി(സ) യുടെ വിവാഹങ്ങൾ, വസ്തുത എന്ത് എന്ന വിഷയത്തിലും പ്രഭാഷണം നടത്തുന്നതാണ്.
പരിപാടിയിൽ സ്ത്രീകൾക്ക് പ്രത്യേക സൗകര്യമുണ്ടായിരിക്കുമെന്നും , മറ്റ് പ്രദേശങ്ങളിൽ നിന്ന് പരിപാടിയിലേക്ക് വാഹന സൗകര്യമുണ്ടായിരിക്കുമെന്നും സംഘാടകർ അറിയിച്ചു.
വിശദ വിവരങ്ങൾക്ക് 98853437,97926172, എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.