കുവൈറ്റ്: ഇന്ത്യയുടെ 75മത് സ്വാതന്ത്രദിനം ആഘോഷിച്ച് കുവൈറ്റിലെ ഇന്ത്യന്‍ എംബസി. ദേയ ഡിപ്ലോമാറ്റിക് ഏരിയയിലെ ഇന്ത്യൻ എംബസി പരിസരത്താണ് ചടങ്ങുകള്‍ നടന്നത്. കോവിഡ്-19 മാർഗ്ഗനിർദ്ദേശങ്ങൾ പാലിച്ചാണ് ആഘോഷങ്ങൾ നടത്തിയത്.
/sathyam/media/post_attachments/utRKWnhEBd9iZBRAmu1i.jpg)
മഹാത്മാഗാന്ധിയുടെ പ്രതിമയിൽ പുഷ്പാർച്ചന നടത്തിയ ശേഷം ത്രിവർണ പതാക ഉയർത്തുകയും ഇന്ത്യൻ ദേശീയ ഗാനം ആലപിക്കുകയും ചെയ്തുകൊണ്ടാണ് എംബസി വളപ്പിൽ ഔദ്യോഗിക പരിപാടി ആരംഭിച്ചത്. ഇന്ത്യൻ രാഷ്ട്രപതിയുടെ സ്വാതന്ത്രദിനസന്ദേശം സ്ഥാനപതി വായിച്ചു.
/sathyam/media/post_attachments/iBiCtSew5UFvFWWnE5yg.jpg)
ഇന്ത്യ-കുവൈത്ത് ഉഭയകക്ഷി ബന്ധം കൂടുതൽ ആഴത്തിലാക്കുന്നതിനും ശക്തിപ്പെടുത്തുന്നതിനും നല്‍കുന്ന പിന്തുണയ്ക്കും കുവൈറ്റിലെ ഇന്ത്യൻ സമൂഹത്തിനു നല്‍കുന്ന പരിഗണയ്ക്കും കുവൈറ്റ് സർക്കാരിന് സ്ഥാനപതി നന്ദി പറഞ്ഞു.
/sathyam/media/post_attachments/u3SRS6ASdQr7iNApNtAx.jpg)
‘ആസാദി കാ അമൃത് മഹോത്സവ്’ ആഘോഷിക്കാൻ എംബസിയുമായി കൈകോർക്കാന്‍ കുവൈറ്റിലെ ഇന്ത്യൻ കമ്മ്യൂണിറ്റിയോടുള്ള ക്ഷണം അദ്ദേഹം ആവർത്തിച്ചു.
/sathyam/media/post_attachments/o2XeQG8Xsih5wOwDqTEU.jpg)
വ്യാപാരം, നിക്ഷേപം, സംസ്‌കാരം, വിനോദസഞ്ചാരം എന്നിവ മെച്ചപ്പെടുത്തുന്നതിനും കുവൈറ്റിലെ ഇന്ത്യൻ സമൂഹത്തിന്റെ ക്ഷേമം ഉറപ്പാക്കുന്നതിനുള്ള വിവിധ നടപടികൾ തുടങ്ങി വിവിധ മേഖലകളിൽ എംബസി നടത്തുന്ന ശ്രമങ്ങളും അദ്ദേഹം എടുത്തുപറഞ്ഞു.
'അകം' ക്വിസ് വിജയികളെ സ്ഥാനപതി അനുമോദിച്ചു.
/sathyam/media/post_attachments/hj1DGlkoRwYUi3IN4ahG.jpg)
/sathyam/media/post_attachments/xXlB9DmK3nhnFFPXpc2i.jpg)
/sathyam/media/post_attachments/MNtVpATHChoe0t8lRekc.jpg)
/sathyam/media/post_attachments/rFRcSMgHbRRI7WFe5OnV.jpg)