കുവൈത്ത് : കുവൈത്ത് അമീർ ഷെയ്ഖ് നവാഫ് അൽ-അഹമ്മദ് അൽ-ജാബർ അൽ-സബാഹിന്റെ പ്രതിനിധി കുവൈത്ത് കിരീടാവകാശി ഹിസ് ഹൈനസ്സ് ഷെയ്ഖ് മിഷാൽ അൽ-അഹമ്മദ് അൽ-ജാബർ അൽ-സബ ഞായറാഴ്ച വൈകുന്നേരം യുണൈറ്റഡ് കിംഗ്ഡത്തിന്റെയും നോർത്ത് അയർലണ്ടിന്റെയും രാജാവായ ചാൾസ് മൂന്നാമനെ സന്ദർശിച്ചു.
ലണ്ടനിലെ ബക്കിംഗ്ഹാം കൊട്ടാരത്തിൽ നടന്ന കൂടിക്കാഴ്ചയിൽ അമീറിന്റെയും കുവൈറ്റ് ജനതയുടെയും അനുശോചനം ചാൾസ് രാജാവിനെ അറിയിച്ചു.
കുവൈറ്റി ജനതയുടെ ഹൃദയത്തിൽ അന്തരിച്ച എലിസമ്പത്ത് രാഞ്ജിക്ക് ഒരു പ്രത്യേക സ്ഥാനമുണ്ടെന്ന് കീരീടാവാകാശി സ്ഥിരീകരിച്ചു. ഇരു രാജ്യങ്ങളും തമ്മിലുള്ള പ്രത്യേക ബന്ധം ആഴത്തിലാക്കുന്നതിൽ അവരുടെ പ്രധാന പങ്ക് കിരീടവകാശി അനുസ്മരിച്ചു.
അതിനിടയിൽ ചാൾസ് മൂന്നാമൻ രാജാവ് ആത്മാർത്ഥമായ വികാരങ്ങൾക്കും അനുശോചനങ്ങൾക്കും കുവൈത്ത് അമീറിനും കീരിടവകാശിക്കും നന്ദി പറഞ്ഞു.