ന്യൂസ് ബ്യൂറോ, കുവൈറ്റ്
Updated On
New Update
കുവൈറ്റ്: കുവൈറ്റ് പ്രവാസമവസാനിപ്പിച്ചു നാട്ടിലേക്ക് പോകുന്ന ഫോക്കസ് കുവൈറ്റ് അഡ്ഹോക്ക് കമ്മറ്റി അംഗവും യൂണിറ്റ് മൂന്നിലെ സജീവ അംഗവുമായ കെ. ഇ.ഒ. കൺസൾട്ടന്റിലെ സീനിയർ ഡ്രാഫ്റ്റ്സ്മാനുമായ മാഹി സ്വദേശി സതീഷ് കുമാറിന് ഫോക്കസ് കുവൈറ്റ് യാത്രയയപ്പ് നൽകി.
Advertisment
യൂണിറ്റ് കൺവീനർ എബ്രഹമിന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ പ്രസിഡന്റ് സലിം രാജ്, ജനറൽ സെക്രട്ടറി ഡാനിയേൽ തോമസ്, മുതിർന്ന അംഗം രതീഷ് കുമാർ , രവീന്ദ്രൻ എന്നിവർ ആശംസകളർപ്പിച്ചു.
എക്സ്ക്യൂട്ടീവ് അംഗം സാബു തോമസ് സ്വാഗതവും, ജോ: കൺവീനർ സൂരജ് നന്ദിയും പറഞ്ഞു. രതീഷ് കുമാർ ഫോക്കസിന്റ ഉപഹാരം കൈമാറി. സതീഷ് കുമാർ മറുപടി പ്രസംഗം നടത്തി.