Advertisment

കോടിയേരി ബാലകൃഷ്ണന്റെ നിര്യാണത്തിൽ കല(ആർട്ട്) കുവൈറ്റ് എക്സിക്യൂട്ടീവ് കമ്മറ്റി അനുശോചനം രേഖപ്പെടുത്തി

New Update

കുവൈറ്റ് :കമ്മ്യൂണിസ്റ്റ് മാർക്സിസ്റ്റ് പാർട്ടിയുടെ പോളിറ്റ് ബ്യുറോ അംഗവും, പാർട്ടിയുടെ മുൻ സംസ്ഥാന സെക്രെട്ടറിയും മുൻ ആഭ്യന്തരമന്ത്രിയും കൂടിയായിരുന്ന സഖാവ് കോടിയേരി ബാലകൃഷ്ണന്റെ നിര്യാണത്തിൽ കല(ആർട്ട്) കുവൈറ്റ് എക്സിക്യൂട്ടീവ് കമ്മറ്റി അനുശോചനം രേഖപ്പെടുത്തി.

Advertisment

publive-image

ശ്രദ്ധേയനായ പാർലമെന്റേറിയൻ, ജനകീയനായ മന്ത്രി എന്നതിലുപരി കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിലെ സൗമ്യതയുടെ മുഖം കൂടിയായിരുന്നു സഖാവ് കോടിയേരി. ജനഹൃദയങ്ങളിൽ ഇടം നേടിയ അനിഷേധ്യ നേതാവുകൂടിയായ കോടിയേരി ഏവരുടെയും ആദരവും അംഗീകാരവും പിടിച്ചുപറ്റിയ നേതാവുകൂടിയായിരുന്നു.

ഇടതുപക്ഷ പുരോഗമന പ്രസ്ഥാനങ്ങൾക്കും കമ്മ്യൂണിസ്റ്റ് പാർട്ടിക്കും നികത്താനാവാത്ത നഷ്ടമാണ് സഖാവിന്റെ നിര്യാണത്തിലൂടെ കേരള രാഷ്ട്രീയത്തിന് ഉണ്ടായിരിക്കുന്നത് എന്ന് കല(ആർട്ട്) കുവൈറ്റ് പ്രെസിഡൻഡ് ജെയ്സൺ ജോസഫ്, ജനറൽ സെക്രട്ടറി രാകേഷ് പി ഡി എന്നിവർ അനുശോചന സന്ദേശത്തിൽ പറഞ്ഞു.

Advertisment