Advertisment

സാൽമിയയിൽ മകളെ കൊലപ്പെടുത്തിയ പ്രതിയായ മാതാവിനു ജീവപര്യന്തം തടവ് ശിക്ഷ

author-image
ന്യൂസ് ബ്യൂറോ, കുവൈറ്റ്
Updated On
New Update

കുവൈറ്റ്: കുവൈറ്റിലെ പ്രസിദ്ധമായ സാൽമിയ കൊലക്കേസിൽ മകളെ കൊലപ്പെടുത്തിയ മാതാവിന് ജീവപര്യന്തം തടവ് . മൃതദേഹം 5 വർഷത്തോളം ടോയ്‌ലറ്റിൽ പൂട്ടിയിരിക്കുന്ന നിലയിലായിരുന്നു സുരക്ഷാ ഉദ്യോഗസ്ഥർ കണ്ടെത്തിയത്.

Advertisment

publive-image

മനുഷ്യത്വത്തിനും മാതൃത്വത്തിനും എതിരായ ഈ ഹീനമായ കുറ്റകൃത്യം ചെയ്ത മാതാവിന്‌ കരുണയ്ക്ക് ഇടം നൽകരുതെന്ന് ഞങ്ങൾ തീരുമാനിച്ചു. കരുണയും ആർദ്രതയും അവർ അർഹിക്കുന്നില്ല എന്നും കൊല്ലപ്പെട്ട പെൺകുട്ടിയുടെ പിതാവിന്റെ അഭിഭാഷക ഫാത്തിമ അൽ-ദിബാൻ പറഞ്ഞു.

കഴിഞ്ഞ വർഷം ഒക്ടോബർ മാസത്തിലാണ് സാൽമിയയിലെ സ്വദേശി വീട്ടിൽ 5വർഷം പഴക്കമുള്ള പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തിയത് . ഇതേ തുടർന്ന് മാതാവായ 60വയസ്സ് കാരിയേയും മകനെയും പോലീസ് അറസ്റ് ചെയ്തിരുന്നു . ചോദ്യം ചെയ്യലിൽ സഹോദരനായ യുവാവിന്റെ വെളിപ്പെടുത്തലിലാണ് ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ അന്വേഷണ ഉദ്യോഗസ്ഥർക്ക് ലഭിച്ചത് .

സ്വന്തം മാതാവ് സഹോദരിയേ കൊന്ന് ശുചിമുറിയിൽ 5വർഷമായി ഒളിപ്പിച്ചു വെക്കുകയായിരുന്നുവെന്നും പരിസരവാസികൾ ദുർഗന്ധം അറിയാതിരിക്കാൻ എ സിയുടെ ദ്വാരങ്ങൾ അടച്ചിടുകയായിരുന്നുവെന്നും  യുവാവ് വെളിപ്പെടുത്തി. ആദ്യം കുറ്റം നിഷേധിച്ച മാതാവ് പിന്നീട് കുറ്റം സമ്മതിക്കുയായിരുന്നു.  നീണ്ട ഒരു വർഷത്തെ കേസിന്റെ നാൾവഴികൾ താണ്ടി കഴിഞ്ഞ ദിവസമാണ് കോടതി പ്രതിയായ മാതാവിന് ജീവ പര്യന്തം തടവ് ശിക്ഷ വിധിച്ചത്.

Advertisment