Advertisment

വിന്റർ വണ്ടർ ലാൻഡ് ഞായറാഴ്ച പ്രവർത്തനമാരംഭിക്കും; കുട്ടികൾക്ക് പ്രവേശനം സൗജന്യം

New Update

കുവൈറ്റ്‌: കുവൈത്തിലെ ഏറ്റവും വലിയ അമ്യുസ്മെന്റ് പാർക്കായ വിന്റർ വണ്ടർ ലാന്റ് വിനോദ പാർക്കിന്റെ പ്രവർത്തനം ഡിസംബർ 11 ഞായറാഴ്ച മുതൽ ആരംഭിക്കും. വ്യാഴം, വെള്ളി, ശനി ദിവസങ്ങളിൽ ഉച്ചക്ക് 1 മണി മുതൽ രാത്രി 12 മണിവരെയും മറ്റു ദിവസങ്ങളിൽ വൈകീട്ട് 5 മണി മുതൽ രാത്രി 12 മണി വരെയും ആയിരിക്കും പാർക്കിന്റെ പ്രവർത്തനം.

Advertisment

publive-image

4 വയസ് വരെ പ്രായമായ കുട്ടികൾക്ക് പ്രവേശനം സൗജന്യമായിരിക്കും. 5 വയസിനു മുകളിൽ പ്രായമായ എല്ലാവർക്കും ഒരാൾക്ക് 5 ദിനാർ വീതമാണ് പ്രവേശനത്തിനുള്ള ടിക്കറ്റ് നിരക്ക്. ഒരാൾക്ക് പ്രതിദിനം പരമാവധി 10 ടിക്കറ്റുകളാണ് അനുവദിക്കുക എന്നും സംഘാടകർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

ഹവല്ലി ഗവര്‍ണറേറ്റിലെ മൈദാൻ ഹവല്ലിക്കും ഷ'അബ് പ്രദേശത്തിനും സമീപത്ത് സ്ഥിതി ചെയ്യുന്ന വിന്റർ വണ്ടർ ലാന്റ് പാർക്കിൽ ഒട്ടേറെ വിനോദ ഗെയിമുകളും അത്യാധുനികമായ നിരവധി പരിപാടികളുമാണ് സജ്ജീകരിച്ചിരിക്കുന്നത് .

ഫഹഹീൽ ഭാഗത്തു നിന്നും 30 നമ്പർ റോഡിൽ വന്ന്‌ ബാഗ്ദാദ് സ്ട്രീറ്റ് വഴിയും കുവൈത്ത് സിറ്റി ഭാഗത്തു നിന്നും വരുന്നവർ അറേബ്യൻ ഗൾഫ് സ്ട്രീറ്റ് വഴിയും ഹവല്ലി കായ്റോ സ്ട്രീറ്റ്റിൽ കയറി ബാഗ്ദാദ് സ്ട്രീറ്റ് വഴിയും എത്താൻ കഴിയും.

Advertisment