മയക്കുമരുന്ന് മൂലമുള്ള മരണം: കുവൈറ്റിൽ കഴിഞ്ഞ 5 വർഷത്തിനിടെ 327 കേസുകൾ

New Update

കുവൈറ്റ്: കുവൈറ്റില്‍ മയക്കുമരുന്നിന്റെ പ്രലോഭനങ്ങളെയും അപകടങ്ങളെയും നേരിടാൻ പ്രാപ്തരാക്കുന്ന അവബോധവും അറിവും ജീവിത നൈപുണ്യവും വേണ്ട ഒരു സമൂഹത്തെ സൃഷ്ടിക്കുന്നതിനുള്ള എല്ലാ സ്ഥാപനങ്ങളുടെയും ശ്രമങ്ങളെ സമന്വയിപ്പിക്കേണ്ടതിന്റെ പ്രാധാന്യം ഊന്നിപ്പറഞ്ഞ് നാഷണൽ പ്രോജക്ട് ഫോർ ഡ്രഗ് പ്രിവൻഷന്റെ സിഇഒ ഡോ. അഹമ്മദ് അൽ-ഷത്തി.

Advertisment

publive-image

മയക്കുമരുന്നിന് അടിമപ്പെട്ടവർക്ക് ഗുണമേന്മയുള്ളതും ഫലപ്രദവുമായ ചികിത്സാ സേവനങ്ങൾ സൗജന്യമായും പൂർണ്ണമായും രഹസ്യസ്വഭാവത്തോടെയും നൽകേണ്ടതിന്റെ പ്രാധാന്യം അൽ-ഷത്തി എടുത്തുകാണിച്ചു.

കുവൈറ്റിൽ കഴിഞ്ഞ അഞ്ച് വർഷത്തിനിടെ മയക്കുമരുന്ന്, സൈക്കോട്രോപിക് ലഹരിവസ്തുക്കൾ, മദ്യം എന്നിവയ്ക്ക് അടിമപ്പെട്ട് മരിച്ചവരുടെ എണ്ണം 327 മരണങ്ങളാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
വികസന ഘട്ടത്തിൽ ആധുനികവും സന്തുലിതവുമായ തന്ത്രം അവലംബിച്ച് കുവൈത്തിലെ മയക്കുമരുന്ന് പ്രശ്‌നത്തെ ചെറുക്കുന്നതിനുള്ള പ്രധാന ദേശീയ സംവിധാനമാണ് "ഗിരാസ്" ബോധവത്കരണ പദ്ധതിയെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു.

മയക്കുമരുന്ന്ആസക്തിയിൽ നിന്ന് മുക്തി നേടുന്ന രോഗികളെ സമൂഹത്തിലേക്ക് പുനരധിവസിപ്പിക്കുകയും പുനരുജ്ജീവിപ്പിക്കുകയും അവരുടെ വീണ്ടെടുപ്പ് വർദ്ധിപ്പിക്കുകയും ചെയ്യുക എന്നതാണ് ഈ തന്ത്രമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

 

Advertisment