കുവൈത്ത്: ദീർഘകാലം കുവൈത്ത് പ്രവാസിയും കുവൈത്ത് കെ.എം.സി.സി.യുടെ മുതിർന്ന നേതാവുമായിരുന്ന ഖാലിദ് അല്ലക്കാട്ട് (61) നാട്ടിൽ നിര്യാതനായി. അർബുദ രോഗബാധയെത്തുടർന്നു ചികിത്സയിലായിരുന്നു. കുവൈത്ത് കെ.എം.സി.സി. യുടെ സ്ഥാപക കാലം മുതൽ 2020 ൽ നാട്ടിൽ പോകുന്നത് വരെ ജീവ കാരുണ്യ പ്രവർത്തനങ്ങൾ വഴി കെ.എം.സി.സി.യിൽ സജീവമായിരുന്നു.
/sathyam/media/post_attachments/9Nwf1NVMvR8VANXDwFLF.jpg)
മുസ്ലിം ലീഗ് നേതാക്കളുമായി വളരെ അടുത്ത ബന്ധം കാത്ത് സൂക്ഷിച്ചിരുന്ന ഖാലിദ് അല്ലക്കാട്ട് കെ.എം.സി.സി സംസ്ഥാന പ്രവർത്തക സമിതിയംഗവും കേന്ദ്ര ഉപദേശക സമിതിയംഗവുമായും പ്രവർത്തിച്ചിട്ടുണ്ട്. വിവിധ ഏരിയ, ജില്ലാ കമ്മിറ്റികളിൽ പ്രവർത്തിച്ചിട്ടുണ്ട്.
ഖാലിദ് അല്ലക്കാട്ടിന്റെ നിര്യാണത്തിൽ അനുശോചനം രേഖപ്പടുത്തുന്നതായും അവരുടെ കുടുംബത്തിന്റെ ദുഃഖത്തിൽ പങ്കു ചേരുന്നതായും കുവൈത്ത് കെ.എം.സി.സി സംസ്ഥാന കമ്മിറ്റിയും മലപ്പുറം ജില്ലാ കമ്മിറ്റിയും മലപ്പുറം മണ്ഡലം കമ്മിറ്റിയും അനുശോചനക്കുറിപ്പിൽ അറിയിച്ചു.