കുവൈറ്റ്: കുവൈറ്റ് 320 മില്യൺ ഡോളറിന്റെ വ്യവസായ നഗരം നിർമ്മിക്കുന്നു. 1000-ത്തിലധികം ഫാക്ടറികൾ ഇതിൽ ഉൾപ്പെടുന്നുവെന്നും നടപ്പു സാമ്പത്തിക വർഷത്തിൽ വ്യവസായ രംഗത്ത് വൻ കുതിച്ചു ചാട്ടത്തിനൊരുങ്ങുന്നതായും റിപ്പോർട്ട്. മിഡിൽ ഈസ്റ്റിലെ ഏറ്റവും അധികം എണ്ണ ഉത്പാദിപ്പിക്കുന്ന രാജ്യമാണ് കുവൈറ്റ്.
/sathyam/media/post_attachments/CL74Wlc7xDuslUTBzJNc.jpg)
വ്യവസായ നഗരം യാഥാർഥ്യമാകുന്നതോടെ രാജ്യത്ത് പതിനായിരക്കണക്കിന് തൊഴിലവസരങ്ങളായിരിക്കും സൃഷ്ടിക്കപ്പെടുക . പ്രവാസികളെ സംബന്ധിച്ചും കുവൈറ്റിൽ തൊഴിൽ തേടുന്നവരെ സംബന്ധിച്ചും സന്തോഷകരമാണ് ഈ വാർത്ത. ആയിരത്തോളം ഫാക്ടറികൾ വരുമ്പോൾ അവിടെ സൃഷ്ടിക്കപ്പെടുന്ന തൊഴിലുകളുടെ എണ്ണമാണ് തൊഴിൽ അന്വേഷകർക്ക് പ്രതീക്ഷ നൽകുന്നത് .